മുല്ലപ്പെരിയാര്‍: ജലനിരപ്പ് 132.7 അടി

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 132 അടി കടന്നു. 

Last Updated : Jul 18, 2018, 11:10 AM IST
മുല്ലപ്പെരിയാര്‍: ജലനിരപ്പ് 132.7 അടി

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 132 അടി കടന്നു. 

മധ്യകേരളത്തില്‍ കനത്ത മഴ തുടരവേ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ്‌ ഉയരുകയാണ്. അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ് 132.7 അടിയാണ്. ഇന്നലെ ഇത് 132 അടി ആയിരുന്നു. അണക്കെട്ടിന്‍റെ നിശ്ചയിച്ചിട്ടുള്ള സംഭരണശേഷി 142 അടിയാണ്. 

ജലനിരപ്പ്‌ ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഉപസമിതി ഇന്ന് രാവിലെ 11ന് അണക്കെട്ട് സന്ദര്‍ശിക്കുമെന്നാണ് സൂചന. ചെയര്‍മാന്‍ വ. രാജേഷിന്‍റെ നേതൃത്വത്തിലുള്ള സംഘം ജൂണ്‍ 15നാണ് ഏറ്റവും ഒടുവില്‍ അണക്കെട്ട് സന്ദര്‍ശിച്ചത്. 

അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാല്‍ വരും ദിവസങ്ങളില്‍ ജലനിരപ്പ് വീണ്ടും ഉയരാന്‍ തന്നെയാണ് സാധ്യത. സെക്കന്‍ഡില്‍ 5650 ഘനയടി വെള്ളം സംഭരണിയിലേക്ക് എത്തുമ്പോള്‍ കേവലം 1800 ഘനയടി മാത്രമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.

കേരളത്തിന്‍റെ അതിര്‍ത്തി പ്രദേശങ്ങളായ കമ്പം, ഗൂഡല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മഴയുള്ളതിനാല്‍ തമിഴ്‌നാട്ടിലെ ചെറിയ സംഭരണികളെല്ലാം ജലസമൃദ്ധമാണ്. ഇടുക്കി ജില്ലയില്‍ ശക്തമായ മഴ മൂലം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ  ഭാഗമായ തേക്കടിയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവും കുറഞ്ഞിരിക്കുകയാണ്. 

 

 

Trending News