Hema Committee Report: ഇടപ്പെട്ട് വനിത കമ്മീഷൻ; ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ഒരാഴ്ചയ്ക്കുള്ളില്‍ നൽകണം

റിപ്പോർട്ടിന്  പിന്നാലെ മലയാള സിനിമയിലെ ലൈം​ഗിക ചൂഷണത്തെ വെളിപ്പെടുത്തി നിരവധി നടിമാർ മുന്നോട്ട് വന്നു. ചലച്ചിത്ര മേഖലയിലെ ഒൻപത് പേർക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Aug 31, 2024, 11:07 AM IST
  • പൂര്‍ണരൂപം ഒരാഴ്ചയ്ക്കുള്ളില്‍ ലഭ്യമാക്കാൻ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു
  • 290 പേജുകള്‍ അടങ്ങിയ റിപ്പോര്‍ട്ടിലെ 233 പേജുകളാണ് സര്‍ക്കാര്‍ പുറത്ത് വിട്ടത്
  • റിപ്പോർട്ട് സമർപ്പിച്ച് അഞ്ച് വര്‍ഷത്തിന് ശേഷമാണ് സർക്കാർ റിപ്പോർട്ട് പുറത്ത് വിട്ടത്
Hema Committee Report: ഇടപ്പെട്ട് വനിത കമ്മീഷൻ; ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ഒരാഴ്ചയ്ക്കുള്ളില്‍ നൽകണം

ന്യൂഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍. പൂര്‍ണരൂപം ഒരാഴ്ചയ്ക്കുള്ളില്‍ ലഭ്യമാക്കാൻ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ബിജെപി നേതാക്കളായ സന്ദീപ് വാചസ്പതി, പി.ആര്‍ ശിവശങ്കര്‍ എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന്റെ ഇടപെടല്‍. 

വേട്ടക്കാരെ പൂര്‍ണമായും നിയമത്തിന് മുമ്പില്‍ കൊണ്ടു വരണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. റിപ്പോര്‍ട്ട് കൈയില്‍ വച്ച് സര്‍ക്കാര്‍ വിലപേശല്‍ രാഷ്ട്രീയം കളിക്കുകയാണെന്നും  നേതാക്കൾ ആരോപിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടവര്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്നും ആരോപണ വിധേയരുടെ പേരുകള്‍ ഒളിച്ച് വയ്‌ക്കേണ്ടതില്ലെന്നും  നേതാക്കള്‍ പറഞ്ഞു.

Read Also: നടി രാധിക ശരത്കുമാറിന്‍റെ വെളിപ്പെടുത്തൽ ഞെട്ടിച്ചെന്ന് കെ കെ രമ

290 പേജുകള്‍ അടങ്ങിയ റിപ്പോര്‍ട്ടിലെ 233 പേജുകളാണ് വിവരാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പുറത്ത് വിട്ടത്. വ്യക്തികളുടെ സ്വകാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന ഭാഗങ്ങളുണ്ടെന്നതിനാലാണ് 57 പേജുകള്‍ ഒഴിവാക്കിയത്. 

റിപ്പോർട്ട് സമർപ്പിച്ച് അഞ്ച് വര്‍ഷത്തിന് ശേഷമാണ് സർക്കാർ റിപ്പോർട്ട് പുറത്ത് വിട്ടത്. 2017ല്‍ നിയോഗിച്ച കമ്മിറ്റി 2019ലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മലയാള സിനിമയിലെ സ്ത്രീകളുടെ അവസ്ഥ വളരെയധികം ഭയാനകമാണെന്നുള്ള വിവരങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. സിനിമയില്‍ കാസ്റ്റിംഗ് കൗച്ചും പവർ ​ഗ്രൂപ്പും ഉണ്ടെന്നാണ് പ്രധാന കണ്ടെത്തല്‍. 

Read Also: മാസാവസാനം സ്വർണവിലയിൽ കുറവ്; ഇന്നത്തെ നിരക്ക് അറിയാം

സിനിമയില്‍ അവസരം വേണമെങ്കില്‍ കിടക്ക പങ്കിടേണ്ട അവസ്ഥയാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. മലയാള സിനിമയില്‍ വ്യാപകമായി ലൈംഗിക ചൂഷണം നടക്കുന്നുണ്ട് എന്നതായിരുന്നു മറ്റൊരു പരാമര്‍ശം. ഇതിനായി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാന്‍ പ്രധാന താരങ്ങളടക്കമുണ്ട്. 

റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമയിലെ ലൈം​ഗിക ചൂഷണത്തെ വെളിപ്പെടുത്തി നിരവധി നടിമാർ മുന്നോട്ട് വന്നു. ചലച്ചിത്ര മേഖലയിലെ ഒൻപത് പേർക്കെതിരെയാണ് ഇത് വരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മുകേഷ്, സിദ്ദിഖ്, ജയസൂര്യ, ഇടവേള ബാബു, മണിയന്‍പിള്ള രാജു, സംവിധായകന്‍ രഞ്ജിത്ത്, വി.കെ പ്രകാശ്, പ്രൊഡക്ഷന്‍ കൺട്രോളർമാരായ വിച്ചു, നോബിള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News