Kozhikode newlywed bride assault incident: നവ വധുവിന് ഭർത്താവിന്റെ വീട്ടിൽ മർദ്ദനമേറ്റ സംഭവം; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു

നോർത്ത് സോൺ ഐജി കെ സേതുരാമനാണ് സസ്പെൻഷന് ഉത്തരവിട്ടത്. സംഭവത്തിൽ പ്രതിക്ക് അനുകൂലമായിട്ടുള്ള നിലപാടാണ് പോലീസ് സ്വീകരിച്ചതെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് യുവതിയും കുടുംബവും പരാതി നൽകിയതിന് പിന്നാലെ എഡിജിപി എം ആർ അജിത് കുമാർ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ നിർദ്ദേശിച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : May 15, 2024, 08:13 PM IST
  • പന്തീരാങ്കാവിൽ നവ വധുവിന് ഭർത്താവിന്റെ വീട്ടിൽ മർദ്ദനമേറ്റ സംഭവത്തിൽ പോലീസ് വീഴ്ചയിൽ നടപടി.
  • സംഭവവുമായി ബന്ധപ്പെട്ട് പന്തിരാങ്കാവ് എസ്എച്ച്ഒ എസ് സരിനെ സസ്പെൻഡ് ചെയ്തു.
  • നോർത്ത് സോൺ ഐജി കെ സേതുരാമനാണ് സസ്പെൻഷന് ഉത്തരവിട്ടത്.
Kozhikode newlywed bride assault incident: നവ വധുവിന് ഭർത്താവിന്റെ വീട്ടിൽ മർദ്ദനമേറ്റ സംഭവം; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട്: പന്തീരാങ്കാവിൽ നവ വധുവിന് ഭർത്താവിന്റെ വീട്ടിൽ മർദ്ദനമേറ്റ സംഭവത്തിൽ പോലീസ് വീഴ്ചയിൽ നടപടി. സംഭവവുമായി ബന്ധപ്പെട്ട് പന്തിരാങ്കാവ് എസ്എച്ച്ഒ എസ് സരിനെ സസ്പെൻഡ് ചെയ്തു. നോർത്ത് സോൺ ഐജി കെ സേതുരാമനാണ് സസ്പെൻഷന് ഉത്തരവിട്ടത്. സംഭവത്തിൽ പ്രതിക്ക് അനുകൂലമായിട്ടുള്ള നിലപാടാണ് പോലീസ് സ്വീകരിച്ചതെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് യുവതിയും കുടുംബവും പരാതി നൽകിയതിന് പിന്നാലെ എഡിജിപി എം ആർ അജിത് കുമാർ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ നിർദ്ദേശിച്ചിരുന്നു. തുടർന്ന് എസ്എച്ച്ഒ യ്ക്ക് എതിരെ നടപടി സ്വീകരിക്കുകയായിരുന്നു.

അതേസമയം നവവധുവിന്റെ പരാതിയിൽ യഥാസമയം കേസെടുക്കാത്ത പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.   ഭർത്താവിന്റെ വീട്ടിൽ ക്രൂരമായ ഗാർഹികപീഡനത്തിന് ഇരയായെന്ന് പരാതി ലഭിച്ചിട്ടും പന്തീരങ്കാവ് എസ് എച്ച്. ഒ യഥാസമയം കേസെടുക്കാൻ വിമുഖത  കാണിച്ചെന്ന പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.

ALSO READ: എസ്എസ്എൽസി 'സേ' പരീക്ഷാ ടൈം ടേബിൾ പുറത്ത്; വിശദ വിവരങ്ങൾ

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു. ജൂണിൽ കോഴിക്കോട് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. നവവധു വിവിധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ഇടപെട്ടത്. പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര കൃത്യവിലോപം ഉണ്ടായതായി പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News