Shirur Landslide: നദിയിലെ മണ്‍കൂനയ്ക്ക് സമീപം പുതിയ സിഗ്നല്‍; അർജുന്റെ ട്രക്കിന് സമാനമെന്ന് നി​ഗമനം, വ്യക്തതവരുത്തിയശേഷം തിരച്ചില്‍

Arjun Rescue Operation: ഐബോഡ് ഡ്രോൺ പരിശോധനയിൽ നദിയിലെ മൺകൂനയ്ക്ക് അരികിൽ നിന്നാണ് പുതിയ സി​ഗ്നൽ ലഭിച്ചത്. ഇത് അർജുൻറെ ട്രക്കിന് സമാനമാണെന്നാണ് സൂചന.

Written by - Zee Malayalam News Desk | Last Updated : Jul 26, 2024, 04:51 PM IST
  • 60 മീറ്റർ മാറി അഞ്ച് മീറ്റർ താഴ്ചയിലാണ് പുതിയ സി​ഗ്നൽ ലഭിച്ചത്
  • ട്രക്കും ക്യാബിനും വേർപെട്ടിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ
Shirur Landslide: നദിയിലെ മണ്‍കൂനയ്ക്ക് സമീപം പുതിയ സിഗ്നല്‍; അർജുന്റെ ട്രക്കിന് സമാനമെന്ന് നി​ഗമനം, വ്യക്തതവരുത്തിയശേഷം തിരച്ചില്‍

ബെം​ഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. കാണാതായ ട്രക്കിന്റെ നിർണായക സി​ഗ്നൽ ലഭിച്ചതായാണ് പുതിയ വിവരം. ഐബോഡ് ഡ്രോൺ പരിശോധനയിലാണ് ​സി​ഗ്നൽ ലഭിച്ചത്. നദിയിലെ മൺകൂനയ്ക്ക് അരികിൽ നിന്നാണ് പുതിയ സി​ഗ്നൽ ലഭിച്ചത്. ഇത് അർജുന്റെ ട്രക്ക് തന്നെയാണെന്നാണ് നി​ഗമനം.

മുൻപ് നദിയിൽ നിന്ന് മൂന്ന് ​സി​ഗ്നലുകളാണ് ലഭിച്ചത്. ഇവ ട്രക്കിന്റേയും മണ്ണിടിച്ചിലിൽ ഒലിച്ച് പോയ ടവറിന്റേതുമാകാമെന്നാണ് മുൻപുണ്ടായിരുന്ന ​നി​ഗമനം. 60 മീറ്റർ മാറി അഞ്ച് മീറ്റർ താഴ്ചയിലാണ് പുതിയ സി​ഗ്നൽ ലഭിച്ചത്. ട്രക്കും ക്യാബിനും വേർപെട്ടിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ മുങ്ങൽ വിദ​ഗ്ധർക്ക് നദിയിലേക്ക് ഇറങ്ങാൻ സാധിച്ചിട്ടില്ല.

ALSO READ: അർജുനോട് കനിവ് കാട്ടാതെ പ്രകൃതി; രൗദ്രഭാവത്തിൽ ​ഗം​ഗാവലി, ഇന്നും നിരാശ

പുഴയിൽ അടിയൊഴുക്ക് ശക്തമാണ്. ഇതാണ് മുങ്ങൽ വിദ​ഗ്ധർക്ക് നദിയിലേക്ക് ഇറങ്ങാൻ സാധിക്കാത്തതിന് കാരണം. ഇപ്പോൾ നദിയിൽ ഇറങ്ങുന്നത് ഡൈവർമാരുടെ ജീവന് ആപത്താകുമെന്നാണ് നാവികസേനയുടെ വിലയിരുത്തൽ. ഡ്രോൺ ഉപയോ​ഗിച്ചുള്ള ഐബോഡ് സംഘത്തിന്റെ പരിശോധന നിർണായകമാണ്.

വ്യക്തതയുള്ള ചിത്രം ലഭിക്കാനായി വെള്ളത്തിനടിയിൽ പ്രവർത്തിക്കാവുന്ന ക്യാമറ ഉപയോ​ഗിച്ചും ശ്രമം നടത്തുന്നുണ്ട്. രണ്ട് ലോങ് ബൂം എക്സ്കവേറ്ററുകൾ ഉപയോ​ഗിച്ച് പുഴയ്ക്ക് അരികിലെ മണ്ണ് നീക്കിയും പരിശോധന തുടരുകയാണ്. അങ്കോളയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിലാണ് അർജുനെ കാണാതായത്. പതിനൊന്നാം ദിവസമാണ് പരിശോധന തുടരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News