News Round Up: കഴിഞ്ഞ മണിക്കൂറിലെ പ്രധാന വാർത്തകൾ

sasi Taroorനെതിരെ ബാം​ഗ്ലൂരിലും കേസ്,വിവാദ ട്വീറ്റുകളാണ് കാരണം

Written by - Zee Malayalam News Desk | Last Updated : Jan 30, 2021, 09:14 PM IST
  • കര്‍ഷക പ്ര​ക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ശശിതരൂർ എം.പിക്കെതിരെ ബാം​ഗ്ലൂരിലും കേസെടുത്തു
  • ഭരണപരിഷ്കാര കമ്മീഷന്റെ സ്ഥാനം ഒൗദ്യോ​ഗികമായി ഒഴിയുകയാണെന്ന് വി.എസ് അച്യുതാനന്ദൻ.
  • തിരഞ്ഞെടുത്ത പൗരൻമാർക്ക്(citizenship) പൗരത്വം നൽകാനൊരുങ്ങി യു.എ.ഇ.
News Round Up: കഴിഞ്ഞ മണിക്കൂറിലെ പ്രധാന വാർത്തകൾ

Tractor Rally: sasi Taroorനെതിരെ ബാം​ഗ്ലൂരിലും കേസ്,വിവാദ ട്വീറ്റുകളാണ് കാരണം

റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക പ്ര​ക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ശശിതരൂർ എം.പിക്കെതിരെ ബാം​ഗ്ലൂരിലും കേസെടുത്തു. രാജ്യദ്രോഹ കുറ്റങ്ങൾ ചുമത്തിയാണ് കേസ്സെടുത്തിരിക്കുന്നത്. ഇവിടെയും പ്രശ്നം തരൂരിന്റെ വിവാദ ട്വീറ്റുകൾ തന്നെയാണ്. 

Vs Achuthanandhan ഭരണ പരിഷ്കാര കമ്മീഷൻ സ്ഥാനം ഒഴിയുന്നു,രണ്ട് റിപ്പോർട്ടുകൾ ബാക്കി

ആരോ​ഗ്യപരമായ കാര്യങ്ങൾ ബുദ്ധിമുട്ടിക്കുന്നതിനാൽ ഭരണപരിഷ്കാര കമ്മീഷന്റെ സ്ഥാനം ഒൗദ്യോ​ഗികമായി ഒഴിയുകയാണെന്ന് വി.എസ് അച്യുതാനന്ദൻ. തന്റെ ഒൗദ്യോ​ഗിക ഫേസ്ബുക്ക് പേജിലാണ് വി.എസ് താൻ സ്ഥാനം രാജിവെക്കുന്നതായി അറിയിച്ചത്.

Myntra logo: എന്താണ് മിന്ദ്രയും ലോ​ഗോയിലെ പ്രശ്നവും

ആ​ഗോള ഒാൺലൈൻ വ്യാപാര വെബ്സൈറ്റായ മിന്ദ്ര ഒടുവിൽ ലോ​ഗോ മാറ്റാൻ തയ്യാറാവുകയാണ്. മിന്ദ്രയുടെ ലോ​ഗോ സ്ത്രീകളെ അപമാനിക്കുന്ന വിധമാണെന്ന് ചൂണ്ടിക്കാണിച്ച് മുംബൈ സ്വദേശിനിയും സാമൂഹ്യ പ്രവർത്തകയുമായ നാസ് പട്ടേലാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്.

UAE citizenship: തിരഞ്ഞെടുത്തവർക്ക് പൗരത്വം നൽകാൻ തീരുമാനം

തിരഞ്ഞെടുത്ത പൗരൻമാർക്ക്(citizenship) പൗരത്വം നൽകാനൊരുങ്ങി യു.എ.ഇ. ഇതിനായുള്ള നിയമഭേദ​ഗതി രാജ്യത്ത് നടപ്പാക്കി കഴിഞ്ഞു. പ്രത്യേക കഴിവുകൾ ഉള്ളവർ,പ്രൊഫഷണലുകൾ,വിവിധ നിക്ഷേപകർ എന്നിങ്ങനെയായിരിക്കും പൗരത്വത്തിനായി പരി​ഗണിക്കുന്നവർ.

 

Trending News