പ്രവാസിയുടെ ആത്മഹത്യ: ശ്യാമളക്കെതിരെ പ്രാഥമിക തെളിവുകളില്ലെന്ന് അന്വേഷണ സംഘം

ഉദ്യോഗസ്ഥ തലത്തില്‍ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിക്കാന്‍ നീക്കം നടന്നിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 

Last Updated : Jun 25, 2019, 02:17 PM IST
പ്രവാസിയുടെ ആത്മഹത്യ: ശ്യാമളക്കെതിരെ പ്രാഥമിക തെളിവുകളില്ലെന്ന് അന്വേഷണ സംഘം

കണ്ണൂര്‍: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാധ്യക്ഷ പി.കെ.ശ്യാമളക്കെതിരെ പ്രാഥമിക തെളിവുകളൊന്നും ലഭിച്ചിട്ടില്ലയെന്ന് അന്വേഷണ സംഘം അറിയിച്ചു.

സാജന്‍റെ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിക്കാന്‍ ശ്യാമള ഇടപെട്ടുവെന്നുള്ള ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണസംഘം ശ്യാമളയുടെ ഇടപെടലുകളെക്കുറിച്ച് അന്വേഷിച്ചത്. എന്നാല്‍ ഇത്തരം നീക്കങ്ങള്‍ ഒന്നും അവര്‍ നടത്തിയിട്ടില്ലയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. 

എന്നാല്‍ ഉദ്യോഗസ്ഥ തലത്തില്‍ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിക്കാന്‍ നീക്കം നടന്നിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കെട്ടിടത്തിനു അനുമതി നല്‍കാന്‍ എഞ്ചിനിയറിംഗ് വിഭാഗം നടപടി സ്വീകരിച്ചിട്ടും സെക്രട്ടറി അനാവശ്യ ഇടപെടലുകള്‍ നടത്തിയെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. 

ഇന്നലെ അന്വേഷണസംഘം നഗരസഭാ ഓഫീസില്‍ പരിശോധന നടത്തിയിരുന്നു.  കൂടാതെ സാജന്‍റെ ഡയറിക്കുറിപ്പുകളും അന്വേഷണ സംഘം പരിശോധിച്ചെങ്കിലും അതിലൊന്നും ശ്യാമളയുടെ ഇടപെടലുകളൊന്നും അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ഇപ്പോള്‍ ശ്യാമളക്കെതിരെ കേസെടുക്കാന്‍ സാധ്യതയില്ല.

Trending News