കോഴിക്കോട്: കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട. ബംഗളൂരൂവില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് ട്രെയിന്‍ മാര്‍ഗ്ഗം കടത്താന്‍ ശ്രമിച്ച 10 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.
ഇതുമായി ബന്ധപ്പെട്ട് മംഗലാപുരം സ്വദേശി അന്‍സാറിനെ എക്സൈസ് ഇന്റലിജന്‍സും എക്സൈസ് സ്ക്വാഡും ചേര്‍ന്ന് പിടികൂടിയിട്ടുണ്ട്. കോഴിക്കോട്ടേക്ക് അന്‍സാര്‍ എന്ന വ്യക്തി കഞ്ചാവുമായി എത്തുന്നുണ്ടെന്ന് എക്സൈസ് ഇന്റലിജന്‍സിന് നേരത്തെ വിവരം ലഭിച്ചിരുന്നു.
അതിന്റെ അടിസ്ഥാനത്തിലാണ് വന്‍ കഞ്ചാവ് വേട്ട നടന്നത്. അന്‍സാറിനെ ചോദ്യം ചെയ്യുന്നതിലൂടെ കോഴിക്കോട്ടെ കഞ്ചാവ് വിപനക്കാരെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിക്കുമെന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ കരുതുന്നത്.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത് കുമാര്‍, ഇന്‍സ്പെക്ടര്‍ സുധാകരന്, ഇന്റലിജന്‍സ് ഫീല്‍ഡ് ഓഫീസര്‍മാരായ അബ്ദുള്‍ ഗഫൂര്‍, കെ.എന്‍.റിമേഷ്, യുപി.മനോജ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ റെനീഷ്, അനുരാജ്, വനിതാ എക്സൈസ് ഓഫീസര്‍ സുജല എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.