വയനാട്: വയനാട്ടിലെ ഗോത്ര വിഭാഗക്കാർക്കായുള്ള 'ഊരും ഉയിരും' ക്യാമ്പ് നൂൽപ്പുഴ പഞ്ചായത്തിലെ പൊൻകുഴി പണിയ കോളനിയിൽ ആരംഭിച്ചു. സമഗ്ര ആരോഗ്യം ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ ഭരണകൂടം, പട്ടിക വർഗ വികസന വകുപ്പ്, ആരോഗ്യ വകുപ്പ് , വനിതാ ശിശു വികസന വകുപ്പ്, യൂണിസെഫ് എന്നിവർ സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സബ് കളക്ടർ ആർ ശ്രീലക്ഷ്മി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
വിളർച്ച, മുരടിപ്പ്, തൂക്കക്കുറവ്, ശിശുമരണങ്ങൾ മുതലായ പ്രശ്നങ്ങൾക്കായുള്ള ആരോഗ്യ സ്ക്രീനിംഗ് നടത്തി. ശുശ്രൂഷ ആവശ്യമായവർക്ക് വേണ്ട മരുന്നുകളും തത്സമയം നൽകി. പണിയ ഭാഷയിൽ തയ്യാറാക്കിയ ബോധവത്കരണ വീഡിയോ പ്രദർശിപ്പിച്ചു. ആദ്യ ഘട്ടത്തിൽ വയനാട്ടിലെ എട്ട് കോളനികളിലാണ് 'ഊരും ഉയിരും' പദ്ധതി നടത്തുക.
ALSO READ: പറമ്പിക്കുളം ഒറവൻപാടി ആദിവാസി ഊരിലേക്കുള്ള തകർന്ന പാലം ഉടൻ പുനർ നിർമിക്കുമെന്ന് വനം വകുപ്പ്
രണ്ടാം ഘട്ടത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന 100 കോളനികളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കും. ചടങ്ങിൽ നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളും പട്ടിക വർഗ വകുപ്പ് ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പ്- ഐ സി ഡി എസ് ജീവനക്കാരും പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...