അഭിമന്യൂവിന്‍റെ കൊലപാതകം അപലപനീയം: പി. സദാശിവം

പഠനം പൂര്‍ത്തിയാക്കിയതിനുശേഷം മതി രാഷ്ട്രീയ പ്രവര്‍ത്തനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Last Updated : Jul 23, 2018, 07:50 PM IST
അഭിമന്യൂവിന്‍റെ കൊലപാതകം അപലപനീയം: പി. സദാശിവം

കൊച്ചി: കലാലയ രാഷ്ട്രീയത്തോട് യോജിപ്പില്ലെന്നും വിദ്യാര്‍ത്ഥികള്‍ പഠിച്ചാല്‍ മാത്രം മതിയാകുമെന്നും ഗവര്‍ണര്‍ പി. സദാശിവം.

എറണാകുളം മഹാരാജാസ് കോളേജിലെ അഭിമന്യൂവിന്‍റെ കൊലപാതകം അപലപനീയമെന്നും ഗവര്‍ണര്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ത്ഥി സംഘടനകളെ ക്യാമ്പസില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത്. പഠനത്തില്‍ മാത്രമാകണം വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ.

പഠനം പൂര്‍ത്തിയാക്കിയതിനുശേഷം മതി രാഷ്ട്രീയ പ്രവര്‍ത്തനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കലാലയ രാഷ്ട്രീയം തുടരണമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. അതിനിടെയാണ് ഗവര്‍ണര്‍ ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തെത്തിയത്.

Trending News