പാനൂർ മൻസൂർ വധക്കേസ്; ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയായി

പാനൂർ മൻസൂർ വധക്കേസിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയായി. കസ്റ്റഡി കാലാവധി തീരുന്നതിനാൽ ഇന്ന് തിരികെ കോടതിയിൽ ഹാജരാക്കും. പ്രതികൾ തമ്മിൽ കൃത്യത്തിന് മുൻപും ശേഷവും ബന്ധപ്പെട്ടതിന്റെ ഫോൺ വിവരങ്ങളാണ് പ്രധാനമായും ക്രൈംബ്രാഞ്ച് ശേഖരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Apr 23, 2021, 12:27 PM IST
  • പ്രതികൾ തമ്മിൽ കൃത്യത്തിന് മുൻപും ശേഷവും ബന്ധപ്പെട്ടതിന്റെ ഫോൺ വിവരങ്ങളാണ് പ്രധാനമായും ക്രൈംബ്രാഞ്ച് ശേഖരിച്ചത്
  • പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഫോണിലെ കോൾ രേഖകൾ സംബന്ധിച്ച് പ്രതികളെ ചോദ്യം ചെയ്തു
  • അതേസമയം കൊവിഡ് പോസിറ്റീവായതിനാൽ കസ്റ്റഡിയിൽ എടുക്കാൻ കഴിയാതിരുന്ന ഒന്നാംപ്രതി ഷിനോസിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല
  • കസ്റ്റഡി കാലാവധി തീരുന്നതിനാൽ പ്രതികളെ ഇന്ന് തിരികെ കോടതിയിൽ ഹാജരാക്കും
പാനൂർ മൻസൂർ വധക്കേസ്; ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയായി

കണ്ണൂർ: പാനൂർ മൻസൂർ വധക്കേസിൽ ക്രൈംബ്രാഞ്ച് (Crime Branch) കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയായി. കസ്റ്റഡി (Custody) കാലാവധി തീരുന്നതിനാൽ ഇന്ന് തിരികെ കോടതിയിൽ ഹാജരാക്കും. പ്രതികൾ തമ്മിൽ കൃത്യത്തിന് മുൻപും ശേഷവും ബന്ധപ്പെട്ടതിന്റെ ഫോൺ വിവരങ്ങളാണ് പ്രധാനമായും ക്രൈംബ്രാഞ്ച് ശേഖരിച്ചത്.

പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഫോണിലെ കോൾ രേഖകൾ സംബന്ധിച്ച് പ്രതികളെ ചോദ്യം ചെയ്തു. അതേസമയം കൊവിഡ് പോസിറ്റീവായതിനാൽ കസ്റ്റഡിയിൽ (Custody) എടുക്കാൻ കഴിയാതിരുന്ന ഒന്നാംപ്രതി ഷിനോസിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല.

ALSO READ: Mansoor Murder Case: പ്രതികളെക്കുറിച്ച് സൂചനയില്ല; ക്രൈംബ്രാഞ്ച് അന്വേഷം ഇന്ന് ആരംഭിക്കും

പ്രതിപ്പട്ടികയിലെ പലരെയും ഇനിയും പിടികൂടാനായിട്ടില്ല. മൻസൂർ വധവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളെ പിടിക്കാാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന ആരോപണം മുസ്ലിം ലീ​ഗ് ഉന്നയിക്കുന്നുണ്ട്.

പാനൂരിൽ സിപിഎം-ലീ​ഗ് സംഘർഷത്തിനിടെ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മൻസൂർ മരിച്ചത്. സിപിഎം- ലീ​ഗ് സംഘർഷത്തിനിടെ മൻസൂറിന് വെട്ടേൽക്കുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സംഭവത്തിൽ മൻസൂറിന്റെ സഹോദരൻ മുഹ്സിനും പരിക്കേറ്റു. ഓപ്പൺ വോട്ടുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെയാണ് സിപിഎം-ലീ​ഗ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക 

Trending News