Crime News: 17 വർഷം, ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ അറസ്റ്റ്; രമാദേവി കൊലക്കേസിൽ പ്രതി ഭർത്താവ്

2006 മെയ് മാസം 26 നാണ് രമാദേവിയെ വെട്ടേറ്റ് മരിച്ച നിലയിൽ കാണപ്പെട്ടത്. ഭാര്യയുടെ കൊലപാതകിയെ പിടികൂടണമെന്നാവശ്യപ്പെട്ട് ജനാർദനൻ നായർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jul 12, 2023, 06:18 AM IST
  • കൊലപാതകം നടന്ന ശേഷം, പ്രദേശത്തു നിന്ന് സ്ഥലംവിട്ട ചുടല മുത്തു എന്ന തമിഴ്നാട്ടുകാരനെയാണ് പോലീസ് ആദ്യം സംശയിച്ചിരുന്നത്.
  • എന്നാൽ ഇയാളെയോ ഒപ്പം താമസിച്ചിരുന്ന സ്ത്രീയെയൊ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല.
  • ഭാര്യയുടെ കൊലപാതകിയെ പിടികൂടണമെന്നാവശ്യപ്പെട്ട് ജനാർദനൻ നായർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Crime News: 17 വർഷം, ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ അറസ്റ്റ്; രമാദേവി കൊലക്കേസിൽ പ്രതി ഭർത്താവ്

പത്തനംതിട്ട: കോളിളക്കം സൃഷ്ടിച്ച രമാദേവി കൊലക്കേസ് പ്രതിയെ 17 വർഷങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്തു. രമാദേവിയുടെ ഭർത്താവ് ജനാർദ്ദനൻ നായരെയാണ് തിരുവല്ല ക്രൈംബ്രാഞ്ച് ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ പോസ്റ്റ്മാസ്റ്റർ ആയി ജോലിയിലിരിക്കെയാണ് ജനാർദ്ദനൻ നായർ ഭാര്യ രമാദേവിയെ കൊലപ്പെടുത്തിയത്. 2006 മെയ് മാസം 26 നാണ് കേസിനാസ്പദമായ സംഭവം. അന്നേദിവസം രമാദേവിയെ വെട്ടേറ്റ് മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.

കൊലപാതകം നടന്ന ശേഷം, പ്രദേശത്തു നിന്ന്  സ്ഥലംവിട്ട ചുടല മുത്തു എന്ന തമിഴ്നാട്ടുകാരനെയാണ് പോലീസ് ആദ്യം സംശയിച്ചിരുന്നത്. എന്നാൽ ഇയാളെയോ ഒപ്പം താമസിച്ചിരുന്ന സ്ത്രീയെയൊ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല. ഭാര്യയുടെ കൊലപാതകിയെ പിടികൂടണമെന്നാവശ്യപ്പെട്ട് ജനാർദനൻ നായർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിരന്തരമായ അന്വേഷണത്തിനൊടുവിൽ, ചുടല മുത്തുവിനൊപ്പം താമസിച്ചിരുന്ന സ്ത്രീയെ കഴിഞ്ഞ വർഷം തെങ്കാശിയിൽ നിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കണ്ടെത്തി. തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ 75 വയസുള്ള ജനാർദനൻ നായർ കുടുങ്ങിയത്.

Also Read: Crime News: പാലായില്‍ കാണാതായ ലോട്ടറി വില്‍പനക്കാരിയുടെ മൃതദേഹം കണ്ടെത്തി

അതേസമയം കഴിഞ്ഞ ദിവസം കൊല്ലത്ത് ദമ്പതിമാർ തമ്മിൽ ഉണ്ടായ കല​​ഹത്തെ തുടർന്ന് ഒന്നരവയസ്സുകാരിയായ മകളെ അച്ഛൻ പുറത്തേക്കെറിഞ്ഞു. ചിന്നക്കട കുറവൻപാലത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളാണ് ദമ്പതിമാർ. സംഭവത്തിൽ കുഞ്ഞിന്റെ അച്ഛൻ മുരുകൻ (35), അമ്മ മാരിയമ്മ (23) എന്നിവരെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

ഞായറാഴ്ച്ച രാത്രി 8 മണിയോടെയാണ് സംഭവം. മുരുകനും ഭാര്യ മാരിയമ്മയും വീട്ടിൽ ഇരുന്ന് മദ്യപിക്കുകയായിരുന്നു. അതിനിടയിൽ ഇരുവരും തമ്മിൽ കല​ഹം ഉണ്ടായി. ആ സമയത്ത് അവിടേക്ക് വന്ന ഒന്നര വയസ്സുകാരിയായ മകളെ മുരുകൻ ദേഷ്യപ്പെട്ട് പുറത്തേക്ക് എറിയുകയായിരുന്നു.

സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന അയൽവാസികളാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. ജില്ലാ ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ തുടർന്ന് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലേക്ക് മാറ്റി. അയൽവാസികളുടെ മൊഴിയെടുത്തശേഷം ഇരുവരുടെയും പേരിൽ ഈസ്റ്റ് പോലീസ് കേസെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News