തിരുവനന്തപുരം: നാലുവർഷ ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും നൈപുണ്യവികസന കേന്ദ്രങ്ങൾ ('സെന്റർ ഫോർ സ്‌കിൽ ഡെവലപ്പ്മെന്റ് കോഴ്സസ് ആൻഡ് കരിയർ പ്ലാനിംഗ്' - സി.എസ്.ഡി. സി.സി.പി) ആരംഭിക്കാൻ അനുമതി ആയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. പ്രൊഫഷണൽ നൈപുണ്യ ഏജൻസികളുമായി സഹകരിച്ച് നൈപുണ്യവികസന കോഴ്‌സുകളും കരിയർ പ്ലാനിംഗും നടത്താനാണ് സ്വയംപര്യാപ്‌ത രീതിയിൽ പ്രവർത്തിക്കുന്ന നൈപുണ്യവികസന കേന്ദ്രങ്ങൾ - മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
ഈ അധ്യയനവർഷം മുതൽ ആരംഭിക്കുന്ന നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ ഭാഗമായി തയ്യാറാക്കിയ കേരള സ്റ്റേറ്റ് ഹയർ എജ്യൂക്കേഷൻ കരിക്കുലം ഫ്രെയിംവർക്കിൽ സ്‌കിൽ എജ്യൂക്കേഷനും വൊക്കേഷണൽ എജ്യൂക്കേഷനും കരിക്കുലത്തിന്റെ ഭാഗമാക്കിയിരുന്നു. ഇതനുസരിച്ച്, എല്ലാ വിദ്യാർത്ഥികളും ഫൗണ്ടേഷൻ കോഴ്‌സുകളുടെ ഭാഗമായി സ്‌കിൽ കോഴ്‌സുകൾ നിർബന്ധമായും പൂർത്തിയാക്കണം. ഉന്നതവിദ്യാഭ്യാസ മേഖലയിലെ നൈപുണ്യവിടവ് നികത്താൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വ്യവസായ സംബന്ധിയായ ഹ്രസ്വകാല കോഴ്‌സുകൾ ആരംഭിക്കാനും ഉന്നതവിദ്യാഭ്യാസ കൗൺസിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇവ പരിഗണിച്ചാണ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നൈപുണ്യവികസന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ അനുമതി നൽകിയിരിക്കുന്നത് - മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
ALSO READ: ഉയർന്ന തിരമാല സാധ്യത; മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗ്രത പാലിക്കുക!
നൈപുണ്യവികസന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ അനുയോജ്യമായ പ്രൊഫഷണൽ നൈപുണ്യപരിശീലന ഏജൻസികളെ നിർദ്ദേശിക്കാനും അവയെ സർക്കാർ അനുമതിയോടെ എംപാനൽ ചെയ്യാനും ഉന്നതവിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തി. 'അസാപ് കേരള'യെയാണ് പ്രൊഫഷണൽ നൈപുണ്യപരിശീലന ഏജൻസിയായി എംപാനൽ ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്. നൈപുണ്യവികസന കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള യുജിസി മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കി സമർപ്പിക്കാനും ഉന്നതവിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തി - മന്ത്രി ഡോ. ബിന്ദു അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.