പെട്രോൾ-ഡീസൽ വിലയിൽ ഇന്നും വർധനവ്; ഒരു വർഷത്തിനിടെ വർധിച്ചത് 20 രൂപ

പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്

Written by - Zee Malayalam News Desk | Last Updated : May 16, 2021, 10:13 AM IST
  • പെട്രോളിന് 25 പൈസയും ഡീസലിന് 35 പൈസയുമാണ് വർധിപ്പിച്ചത്
  • തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റർ പെട്രോളിന് 94.62 രൂപയും ഡീസലിന് 89.57 രൂപയുമാണ്
  • കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം വീണ്ടും തുടർച്ചയായി ഇന്ധനവില വർധിപ്പിക്കുകയാണ്
  • അതേസമയം, പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്
പെട്രോൾ-ഡീസൽ വിലയിൽ ഇന്നും വർധനവ്; ഒരു വർഷത്തിനിടെ വർധിച്ചത് 20 രൂപ

തിരുവനന്തപുരം: ഇന്ധന വിലയിൽ വീണ്ടും വർധന. പെട്രോളിന് (Petrol) 25 പൈസയും ഡീസലിന് 35 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റർ പെട്രോളിന് 94.62 രൂപയും ഡീസലിന് (Diesel) 89.57 രൂപയുമാണ്. കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം വീണ്ടും തുടർച്ചയായി ഇന്ധനവില വർധിപ്പിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ വില വർധനവ് ഉണ്ടായിരുന്നില്ല.

അതേസമയം, പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി (GST) പരിധിയിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. മെയ് 28ന് നടക്കുന്ന ജിഎസ്ടി കൗൺസിൽ യോ​ഗത്തിൽ ഇക്കാര്യം പരി​ഗണിക്കണമെന്ന് കേന്ദ്ര സർക്കാർ ശുപാർശ ചെയ്യും. പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തെ വിവിധ സംസ്ഥാനങ്ങൾ എതിർത്തേക്കും. കാരണം പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതുവഴി സംസ്ഥാനത്തിന് ഉണ്ടാകുന്ന നഷ്ടം കേന്ദ്രം നൽകണമെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്.

ALSO READ: Petrol Diesel Price Today- തെരഞ്ഞെടുപ്പിന് ശേഷം തുടർച്ചയായ നാലാം ദിവസവും ഇന്ധനവിലയിൽ വർധന

ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജിഎസ്ടി കൗൺസിൽ യോ​ഗം ചേരുന്നത്. കൊവിഡ് (Covid) വ്യാപനത്തെ തുടർന്നായിരുന്നു യോ​ഗങ്ങൾ ചേരുന്നതിൽ ഇടവേള വന്നത്. ഒക്ടോബർ അഞ്ചിനാണ് അവസാനം യോ​ഗം ചേർന്നത്. ഇത് ഒക്ടോബർ 12 വരെയാണ് നീണ്ടുനിന്നത്. മെയ് 28ന് രാവിലെ 11 മണിക്ക് ജിഎസ്ടി കൗൺസിൽ യോ​ഗം ചേരുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News