കൊച്ചി: അവസാനമില്ലാതെ പ്രെട്രോൾ,ഡീസൽ വില കൂടിക്കോണ്ടേയിരിക്കുന്നു.പെട്രോള്‍ (petrol price split up in kerala) ലിറ്ററിന് 27 പൈസയും ഡീസല്‍ 24 പൈസയുമാണ് ഇന്ന് രാജ്യത്ത് വർധിപ്പിച്ചത്. ഇന്ന് കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 96 രൂപ 34 പൈസയും. ഡീസലിന് 91 രൂപ 77 പൈസയുമാണ് പുതുക്കിയ വില. തിരുവനന്തപുരത്ത് പെട്രോളിന് 98 രൂപ 10 (ലിറ്ററിന്) പൈസയായി. ഡീസലിന് 93 രൂപ 42 പൈസയാണ് ഇന്നത്തെ വില
കൃത്യമായി വിശദീകരണം ഒന്നുമില്ലാതെയുള്ള പെട്രോളിൻറെ വില കയറ്റം വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നുണ്ട്. പെട്രോളിനെയും ഡീസലിനെയും ജി.എസ്.ടി പരിധിയിൽ (petrol tax in kerala) കൊണ്ടു വരണമെന്ന് പ്രതിപക്ഷത്തിൻറെ അടിയന്തിര പ്രമേയം കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
കോവിഡ് പ്രതിസന്ധിയിൽ നടുവൊടിഞ്ഞ സംസ്ഥാനങ്ങൾക്ക് ഇന്ധന നികുതിയാണ് പ്രധാന വരുമാനങ്ങളിലൊന്ന്. ഇതാണ് വിലയിലും കാര്യമായ മാജിക്കൊന്നുമില്ലാത്തത്.39 ദിവസത്തിനിടെ ഇരുപത്തിനാലാമത്തെ തവണയാണ് ഇന്ധനവില വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ ജൂണ്‍ മാസം കേരളത്തില്‍ പെട്രോള്‍ വില എഴുപത്തിയഞ്ച് രൂപയ്‌ക്ക് അകത്തായിരുന്നു.
മറ്റ് ജില്ലകളിലെ വിലവിവരം
ആലപ്പുഴ-96.48
എറണാകുളം-96.11
ഇടുക്കി-97.06
കണ്ണൂർ-96.27
കാസർകോട്-96.83
കൊല്ലം-97.21
കോട്ടയം-96.78
കോഴിക്കോട്-96.26
മലപ്പുറം-96.59
പാലക്കാട്-96.97
പത്തനംതിട്ട-96.90
തൃശ്ശൂർ-96.29
തിരുവനന്തപുരം-97.58
വയനാട്-97.39
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...