തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേയ്ക്ക്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി എത്തുന്നത്. ഈ മാസം 27നാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തുക.
സമാപന സമ്മേളനം പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്. കെ സുരേന്ദ്രന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ നരേന്ദ്ര മോദിക്കുള്ള സ്വീകാര്യതയും അംഗീകാരവും വര്‍ധിച്ചുവരികയാണെന്നും ഇതാണ് കേരള പദയാത്രയുടെ വിജയത്തിന് കാരണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് പദയാത്രയുടെ സമാപന സമ്മേളനം നടക്കുന്നത്. മറ്റ് ചില ഔദ്യോഗിക പരിപാടികളില്‍ കൂടി പ്രധാനമന്ത്രി പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനമോ മറ്റ് ഔദ്യോഗിക അറിയിപ്പുകളോ ഇതുവരെ ഉണ്ടായിട്ടില്ല.
ALSO READ: തൃപ്പൂണിത്തുറ സ്ഫോടനം; 8 പേർ കൂടി കസ്റ്റഡിയിൽ
കഴിഞ്ഞ മാസം സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി കേരളത്തില്‍ എത്തിയിരുന്നു. വിവാഹ ചടങ്ങിന് മുഖ്യകാര്‍മ്മികത്വം വഹിച്ചത് പ്രധാനമന്ത്രിയായിരുന്നു. ചടങ്ങില്‍ വന്‍ താരനിര തന്നെ അണിനിരന്നിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടുന്ന മുന്‍നിര താരങ്ങളെല്ലാം തന്നെ കുടുംബ സമേതമാണ് ചടങ്ങില്‍ പങ്കെടുത്തത്. രാവിലെ ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് കൊച്ചിയിലെത്തിയ അദ്ദേഹം ഷിപ്പ് യാര്‍ഡില്‍ മൂന്ന് പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത ശേഷമാണ് മടങ്ങിയത്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.