ആലപ്പുഴ: ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്ന് വ്യാജവാർത്ത നൽകിയ VENICE TV ENTERTAINMENT എന്ന യൂട്യൂബ് ചാനലിൻ്റെ ഉടമയ്ക്കെതിരെ ആലപ്പുഴ സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വീഡിയോ പേജിൽ നിന്നും നീക്കം ചെയ്തതായാണ് വിവരം.
ലോക്സഭ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്ന ക്യാമ്പയിൻ നടത്തി സമൂഹത്തിൽ വേർതിരിവും സ്പർധയും സംഘർഷവും വിദ്വേഷവും ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ തന്റെ ചാനലിൽ വീഡിയോ പോസ്റ്റ് ചെയ്ത് വ്യാജ വാർത്ത പ്രചരിപ്പിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങൾ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും രൂപീകരിച്ച സോഷ്യൽ മീഡിയ നിരീക്ഷണസംഘങ്ങൾ സോഷ്യൽ മീഡിയയിൽ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പോലീസ് സോഷ്യൽ മീഡിയ നിരീക്ഷണസംഘങ്ങൾക്ക് താഴെപ്പറയുന്ന വാട്സാപ്പ് നമ്പറിലൂടെ വിവരം നൽകാം.
സൈബർ ഹെഡ്ക്വാർട്ടേഴ്സ് - 9497942700
തിരുവനന്തപുരം സിറ്റി - 9497942701
തിരുവനന്തപുരം റൂറൽ - 9497942715
കൊല്ലം സിറ്റി - 9497942702
കൊല്ലം റൂറൽ - 9497942716
പത്തനംതിട്ട - 9497942703
ആലപ്പുഴ - 9497942704
കോട്ടയം - 9497942705
ഇടുക്കി - 9497942706
എറണാകുളം സിറ്റി - 9497942707
എറണാകുളം റൂറൽ - 9497942717
തൃശ്ശൂർ സിറ്റി - 9497942708
തൃശ്ശൂർ റൂറൽ - 9497942718
പാലക്കാട് - 9497942709
മലപ്പുറം - 9497942710
കോഴിക്കോട് സിറ്റി - 9497942711
കോഴിക്കോട് റൂറൽ - 9497942719
വയനാട് - 9497942712
കണ്ണൂർ സിറ്റി - 9497942713
കണ്ണൂർ റൂറൽ - 9497942720
കാസർകോട് - 9497942714
തിരുവനന്തപുരം റെയ്ഞ്ച് - 9497942721
എറണാകുളം റെയ്ഞ്ച് - 9497942722
തൃശ്ശൂർ റെയ്ഞ്ച് - 9497942723
കണ്ണൂർ റെയ്ഞ്ച് - 9497942724
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.