തൃശൂർ: തൃശൂര്‍ കോർപറേഷൻ മേയര്‍ എം.കെ.വര്‍ഗീസിനെതിരായ വധശ്രമക്കേസ് റദ്ദാക്കണമെന്ന് പോലീസ്. യു.ഡി.എഫ് കൗൺസിലർമാരുടെ കുടിവെള്ള സമരത്തിലേക്ക് കാര്‍ ഓടിച്ച് കയറ്റിയെന്നാണ് കേസ്. മേയറുടെ ഡ്രൈവര്‍ മനഃപൂര്‍വം കാര്‍ ഓടിച്ച് കയറ്റിയതല്ലെന്ന് പോലീസ് റിപ്പോര്‍ട്ട്. ഓടിത്തുടങ്ങിയ വാഹനത്തിന് മുന്നില്‍ കൗണ്‍സിലര്‍മാര്‍ തടസം ഉണ്ടാക്കുകയായിരുന്നെന്നും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കുടിവെള്ളത്തില്‍ ചെളിവെള്ളമെന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം.
പ്രതിഷേധത്തിലേയ്ക്ക് മേയറുടെ ഡ്രൈവര്‍ മനഃപൂര്‍വം കാര്‍ ഓടിച്ച് കയറ്റിയതല്ല, ഓടി തുടങ്ങിയ വാഹനത്തിന് മുന്നില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തടസം സൃഷ്ടിക്കുകയായിരുന്നുവെന്നും പോലീസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ വധശ്രമം നിലനില്‍ക്കില്ലെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. താന്‍ ആവശ്യപ്പെട്ടിട്ടല്ല പോലീസ് കേസ് ഒഴിവാക്കിയതെന്നും, വികസനത്തിനായി എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നും മേയര്‍ വ്യക്തമാക്കി.
Read Also: ഫാക്ടറിക്കായി നാൽപ്പത് കോടി രൂപ വകമാറ്റി; ഇടത് മുന്നണി ഭരിക്കുന്ന മൈലപ്ര സഹകരണ ബാങ്ക് പ്രതിസന്ധിയിൽ
അതേസമയം, പെട്രോളുമായി കൗണ്‍സില്‍ യോഗത്തിനെത്തി തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന മേയറുടെ പരാതിയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കെതിരെ എടുത്ത കേസുമായി പോലീസ് മുന്നോട്ട് പോകുകയാണ്. ഇതിനിടയിലാണ് മേയര്‍ക്കെതിരായ കേസ് നിലനില്‍ക്കില്ലെന്ന നിലപാടുമായി പോലീസ് രംഗത്തെത്തിയിരിക്കുന്നത്. ഇത് രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണെന്ന് കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് രാജന്‍ ജെ ആരോപിച്ചു.
മേയർക്കെതിരെയുള്ള വധ ശ്രമ കേസ് ഒഴിവാക്കിയതിന് പോലീസ് കോടതിയിൽ സമാധാനം പറയേണ്ടിവരുമെന്നും, മേയർക്കെതിരെ കേസ് ഒഴിവാക്കിയ പോലീസ് നടപടി കോടതിയിൽ ചോദ്യം ചെയ്യുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...