News Round Up:കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  

Written by - Zee Malayalam News Desk | Last Updated : Feb 16, 2021, 11:48 AM IST
  • Makkal Needhi Maiam: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് 25000 രൂപക്ക്,ഒാൺലൈൻ അപേക്ഷ പൂരിപ്പിക്കാം
  • ബോളിവുഡ് നടൻ Sandeep Nahar ആത്മഹത്യ ചെയ്തു
  • Myanmar: പ്രതിഷേധം ശക്തമാകുന്നതിനിടെ മ്യാന്മാർ MIlitary Coup Aung San Suu Kyi യുടെ തടവ് ഫെബ്രുവരി 17 വരെ നീട്ടി
News Round Up:കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

Makkal Needhi Maiam: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് 25000 രൂപക്ക്,ഒാൺലൈൻ അപേക്ഷ പൂരിപ്പിക്കാം

കാര്യമായ അനക്കമൊന്നമില്ലായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതോടെ വമ്പൻ പ്രഖ്യാപനങ്ങളുമായി നടൻ കമൽഹാസൻ(Kamal Haasan) നേതൃത്വം നൽകുന്ന മക്കൾ നീതി മയ്യം. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആ​ഗ്രഹിക്കുന്നവരിൽ നിന്നും ഒാൺലൈൻ അപേക്ഷകളാണ് ഇത്തവണ പാർട്ടി ക്ഷണിച്ചത്. 

ബോളിവുഡ് നടൻ Sandeep Nahar ആത്മഹത്യ ചെയ്തു

ബോളിവുഡ് നടൻ സന്ദീപ് നഹർ ആത്മഹത്യ ചെയ്തു. ഭാര്യയും അമ്മായിയമ്മയും കാരണം മരിക്കുകയാണെന്ന് അദ്ദേഹം ആത്മഹത്യാക്കുറിപ്പിൽ എഴുതിയിട്ടുണ്ട്. ജീവൻ നൽകുന്നതിനുമുമ്പ് അദ്ദേഹം തന്റെ കഥ ഫേസ്ബുക്കിൽ ആത്മഹത്യക്കുറിപ്പ് പങ്കുവെച്ചിരുന്നു.   

Myanmar: പ്രതിഷേധം ശക്തമാകുന്നതിനിടെ മ്യാന്മാർ MIlitary Coup Aung San Suu Kyi യുടെ തടവ് ഫെബ്രുവരി 17 വരെ നീട്ടി

മ്യാന്മാർ മിലിറ്ററി ഭരണകൂടം Aung San Suu Kyi യുടെ തടവ് ഫെബ്രുവരി 17 വരെ നീട്ടി. തിങ്കളാഴ്ച്ച റിമാൻഡ് പൂർത്തിയാകാൻ ഇരിക്കെയായിരുന്നു ഈ പുതിയ നടപടി. മ്യാന്മറിൽ സൈനിക ഭരണകൂടത്തിനെതിരെ (Military)പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.  

Dollar Smuggling Case: യൂണിടാക് എംഡി സന്തോഷ് ഈപ്പനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ഡോളര്‍ കടത്ത് കേസില്‍ (Dollar Smuggling Case) യൂണിടാക് എംഡി സന്തോഷ് ഈപ്പനെ ഇന്ന് കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും.  നേരത്തെ ലൈഫ് മിഷനുമായി ബന്ധപ്പെട്ട യൂണിടാക്കിലെ രേഖകളും ഫയലുകളും അന്വേഷണ സംഘം പരിശോധിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സന്തോഷ് ഈപ്പനെ വീണ്ടും ചോദ്യം ചെയ്യുന്നത്.  

KSRTC ബസ് സ്റ്റേഷനുകളോട് ചേർന്ന് പെട്രോൾ പമ്പുകൾ സ്ഥാപിക്കുന്നു, പൊതുജനങ്ങൾക്കും ഇന്ധനം നിറക്കാം

പൊതുജനങ്ങൾക്കും ഇനി കെ.എസ്.ആർ.ടി.സിയിൽ(KSRTC) നിന്നും ഇന്ധനം നിറക്കാം. 67 പെട്രോൾ പമ്പുകളാണ് ഇതിനായി സ്ഥാപിക്കുന്നത്. ഇന്ത്യൻ ഒായിൽ കോർപ്പറേഷനുമായി കെ.എസ്.ആർ.ടി.സി ഇതിനായി ധാരണാപത്രം ഒപ്പിട്ടു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

 

Trending News