Dollar Smuggling Case: യൂണിടാക് എംഡി സന്തോഷ് ഈപ്പനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

നേരത്തെ ലൈഫ് മിഷനുമായി ബന്ധപ്പെട്ട യൂണിടാക്കിലെ രേഖകളും ഫയലുകളും അന്വേഷണ സംഘം പരിശോധിച്ചിരുന്നു.     

Written by - Ajitha Kumari | Last Updated : Feb 16, 2021, 10:18 AM IST
  • സ്വര്‍ണക്കടത്ത് കേസിന് അനുബന്ധമായ ഡോളര്‍ കടത്തു കേസില്‍ സമഗ്രമായ അന്വേഷണത്തിലേക്കാണ് കസ്റ്റംസ് നീങ്ങുന്നത്.
  • കേസിൽ നേരത്തെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു.
  • ഈ സാഹചര്യത്തിലാണ് കേസിലെ മറ്റ് പ്രതികളുടെ പങ്കാളിത്തം വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകളും മൊഴികളും കസ്റ്റംസ് ശേഖരിക്കുന്നത്.
Dollar Smuggling Case: യൂണിടാക് എംഡി സന്തോഷ് ഈപ്പനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി:  ഡോളര്‍ കടത്ത് കേസില്‍ (Dollar Smuggling Case) യൂണിടാക് എംഡി സന്തോഷ് ഈപ്പനെ ഇന്ന് കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും.  നേരത്തെ ലൈഫ് മിഷനുമായി ബന്ധപ്പെട്ട യൂണിടാക്കിലെ രേഖകളും ഫയലുകളും അന്വേഷണ സംഘം പരിശോധിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സന്തോഷ് ഈപ്പനെ വീണ്ടും ചോദ്യം ചെയ്യുന്നത്.  

സ്വര്‍ണക്കടത്ത് കേസിന് (Gold Smuggling Case) അനുബന്ധമായ ഡോളര്‍ കടത്തു കേസില്‍ (Dollar Smuggling Case) സമഗ്രമായ അന്വേഷണത്തിലേക്കാണ് കസ്റ്റംസ് ഇപ്പോൾ നീങ്ങുന്നത്.  ഈ കേസിൽ നേരത്തെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ (M. Shivashankar) അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു. 

Also Read: Black Money Case: കുറ്റപത്രം ചോദ്യം ചെയ്ത് M.Shivashankar സമർപ്പിച്ച ഹർജി കോടതി പരിഗണിക്കും

ഈ സാഹചര്യത്തിലാണ് കേസിലെ മറ്റ് പ്രതികളുടെ പങ്കാളിത്തം വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകളും മൊഴികളും കസ്റ്റംസ് (Customs Officials) ശേഖരിക്കുന്നത്.  നേരത്തെ ഡിസംബര്‍ അഞ്ചിനാണ് സന്തോഷ് ഈപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News