Puthuppally By Election: വികസനവും കരുതലുമെന്ന മുദ്രാവാക്യം തുടങ്ങിയത് പുതുപ്പള്ളിയിൽ നിന്ന്; വികസനവും കരുതലും പുതുപ്പള്ളിയുടെ മുഖമുദ്രയെന്ന് ചാണ്ടി ഉമ്മൻ

Chandy Oommen: വികസനവും കരുതലും പുതുപ്പള്ളിയുടെ മുഖമുദ്രയാണ്. കേരളം മുഴുവനും വന്ന വികസനവും കരുതലുമെന്ന മുദ്രാവാക്യം പുതുപള്ളിയിൽ നിന്നാണ് തുടങ്ങിയതെന്നും ചാണ്ടി ഉമ്മൻ പറ‍ഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Aug 13, 2023, 05:45 PM IST
  • എതിർത്തു പറയുന്നവർ ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ പുതുപ്പള്ളിയിലുണ്ടായ വികസനം കണ്ണു തുറന്ന് കാണണം
  • കോട്ടയം ജില്ലയിലെ ആദ്യത്തെ കോളേജ് പുതുപള്ളി മണ്ഡലത്തിലായിരുന്നു തുടങ്ങിയത്
  • ഐഎച്ച്ആർഡി, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവ മണ്ഡലത്തിലുണ്ട്
Puthuppally By Election: വികസനവും കരുതലുമെന്ന മുദ്രാവാക്യം തുടങ്ങിയത് പുതുപ്പള്ളിയിൽ നിന്ന്; വികസനവും കരുതലും പുതുപ്പള്ളിയുടെ മുഖമുദ്രയെന്ന് ചാണ്ടി ഉമ്മൻ

കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ അക്കമിട്ട് പറഞ്ഞ്  ചാണ്ടി ഉമ്മൻ. വികസനവും കരുതലും പുതുപ്പള്ളിയുടെ മുഖമുദ്രയാണ്. കേരളം മുഴുവനും വന്ന വികസനവും കരുതലുമെന്ന മുദ്രാവാക്യം പുതുപള്ളിയിൽ നിന്നാണ് തുടങ്ങിയതെന്നും ചാണ്ടി ഉമ്മൻ പറ‍ഞ്ഞു. ദുഷ്പ്രചരണം നടത്തുന്നവർ ഇതിന് മറുപടി പറയട്ടേയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

പുതുപള്ളി ഉപതെരഞ്ഞെടുപ്പിൽ മണ്ഡലത്തിന്റെ വികസനം പ്രധാന ചർച്ച വിഷയമായമായി മാറുമ്പോൾ ഇതേ ചൊല്ലി ഇടത് വലത് മുന്നണി സ്ഥാനാർത്ഥികൾ തമ്മിലുള്ള വാക് പോര് മുറുകിയിരിക്കുകയാണ്. കേരളത്തിലെ വികസനവും കരുതലുമെന്ന മുദ്രാവാക്യത്തിന്റെ തുടക്കം പുതുപ്പള്ളിയിൽ നിന്നാണ് ഉണ്ടായതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

ALSO READ: ചർച്ചയാകുന്നത് നാടിൻെറ വികസനവും ജീവൽ പ്രശ്നങ്ങളും- ജെയ്ക്.സി.തോമസ്

എതിർത്തു പറയുന്നവർ ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ പുതുപ്പള്ളിയിലുണ്ടായ വികസനം കണ്ണു തുറന്ന്  കാണണം. കോട്ടയം ജില്ലയിലെ ആദ്യത്തെ കോളേജ് പുതുപള്ളി മണ്ഡലത്തിലായിരുന്നു തുടങ്ങിയത്. ഐഎച്ച്ആർഡി, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവ മണ്ഡലത്തിലുണ്ട്. ഇടതുപക്ഷത്തിന് പറയാൻ ആകെയുള്ളത് ഉമ്മൻ ചാണ്ടി പഠിച്ചിരുന്ന സ്കൂളിനേക്കുറിച്ചാണ്.

സ്കൂൾ പുതുക്കി പണിതപ്പോൾ ഉമ്മൻ ചാണ്ടി തന്നയാണിവിടുത്തെ എംഎൽഎ എന്ന് മനസിലാക്കണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. മണഡലത്തിലെ വികസനത്തെ കുറിച്ച് തുറന്ന സംവാദത്തിന് ഇടതുപക്ഷ സ്ഥാനാർത്ഥി വെല്ലുവിളിച്ച സാഹചര്യത്തിലാണ് ചാണ്ടി ഉമ്മന്റെ ഈ പ്രതികരണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News