മു​ന്‍ മ​ന്ത്രി ആർ.ബാലകൃഷ്ണപിള്ള അന്തരിച്ചു

1906 ല്‍ ​ഇ​രു​പ​ത്തി​യ​ഞ്ചാം വ​യ​സി​ല്‍ നി​യ​മ​സ​ഭ​യി​ലെ​ത്തിയ അദ്ദേഹം. അഞ്ച് തവണയിലധികം എം.എൽ.എ ആയി.

Written by - Zee Hindustan Malayalam Desk | Last Updated : May 3, 2021, 06:46 AM IST
  • എ​ക്സൈ​സ്, ഗ​താ​ഗ​തം, വൈ​ദ്യു​തി വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല വ​ഹി​ച്ചി​ട്ടു​ണ്ട്.
  • നിലവിൽ സംസ്ഥാന മുന്നോക്ക സമുദായ കോർപ്പറേഷൻ ചെയർമാനാണ്.
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയാണ് സജീവ രാഷ്ട്രീയപ്രവർത്തകനായി മാറിയത്
  • ഒരേ സമയം മന്ത്രിയും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു
മു​ന്‍ മ​ന്ത്രി ആർ.ബാലകൃഷ്ണപിള്ള അന്തരിച്ചു

പത്തനംതിട്ട: മുൻ മന്ത്രിയും കേരളാ കോൺഗ്രസ്സ് ബി.നേതാവുമായിരുന്ന ആർ.ബാലകൃഷ്ണപിള്ള (R Balakrishna Pillai) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന്  കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

1906 ല്‍ ​ഇ​രു​പ​ത്തി​യ​ഞ്ചാം വ​യ​സി​ല്‍ നി​യ​മ​സ​ഭ​യി​ലെ​ത്തിയ അദ്ദേഹം. അഞ്ച് തവണയിലധികം എം.എൽ.എ ആയി. എ​ക്സൈ​സ്, ഗ​താ​ഗ​തം, വൈ​ദ്യു​തി വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല വ​ഹി​ച്ചി​ട്ടു​ണ്ട്. നിലവിൽ സംസ്ഥാന മുന്നോക്ക സമുദായ കോർപ്പറേഷൻ ചെയർമാനാണ്.

ALSO READ : Covid Second Wave: പ്രതിദിന കോവിഡ് കണക്കുകളിൽ വീണ്ടും ഇന്ത്യക്ക് റെക്കോർഡ്;4 ലക്ഷം കടന്ന് പ്രതിദിന രോഗബാധിതർ

കൊല്ലം ജില്ലയിലെ കീഴൂട്ട് രാമൻ പിള്ള, കാർത്ത്യായനിയമ്മ ദമ്പതികളുടെ മകനായി കൊട്ടാരക്കരയിൽ ജനനം. വിദ്യാർത്ഥിയായിരിക്കെ രാഷ്ട്രീയത്തിൽ ആകൃഷ്ടനായ ബാലകൃഷ്ണപിള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയാണ് സജീവ രാഷ്ട്രീയപ്രവർത്തകനായി മാറിയത്. ഒരേ സമയം മന്ത്രിയും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു.
 
2006-ലാണ് ഏറ്റവും അവസാനമായി മത്സര രംഗത്തേക്ക് എത്തിയത്.ച​ല​ച്ചി​ത്ര​താ​ര​വും എം​എ​ല്‍​എ​യു​മാ​യ കെ.​ബി ഗ​ണേ​ഷ് കു​മാ​ര്‍ മകനാണ് മറ്റ് മക്കൾ: ഉ​ഷ മോ​ഹ​ന്‍​ദാ​സ്, ബി​ന്ദു ബാ​ല​കൃ​ഷ്ണ​ന്‍. മ​രു​മ​ക്ക​ള്‍: ബി​ന്ദു ഗ​ണേ​ഷ് കു​മാ​ര്‍, മോ​ഹ​ന്‍​ദാ​സ്, പി. ​ബാ​ല​കൃ​ഷ്ണ​ന്‍.
 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News