Pinarayi Vijayan: രാഹുൽ ഗാന്ധിയും നരേന്ദ്രമോദിയും ഒന്നിച്ച് കേരളത്തിനെതിരായ നിലപാട് സ്വീകരിക്കുന്നു; മുഖ്യമന്ത്രി

Pinarayi Vijayan: ബിജെപി ഗവൺമെന്റിന്റെ സാമ്പത്തിക നയത്തോട് യോജിച്ചു പോകാനാണ് കോൺഗ്രസിന് താല്പര്യം. അപ്പോൾ എന്തിനാണ് നരേന്ദ്രമോദി രാഹുൽഗാന്ധിയെയും കോൺഗ്രസിനെയും വിമർശിക്കുന്നത്. രണ്ടുകൂട്ടർക്കും ഒരേ നയം ആണ്. 

Written by - Zee Malayalam News Desk | Last Updated : Apr 21, 2024, 05:00 PM IST
  • ജമ്മുകാശ്മീർ വിഷയത്തിൽ ബിജെപിയെ രഹസ്യമായി അഭിനന്ദിച്ച എത്ര കോൺഗ്രസ് നേതാക്കൾ ഉണ്ട്.
  • രാജ്യസഭയിലെ കോൺഗ്രസിന്റെ ചീഫ് വിപ്പ് പരസ്യമായി ബിജെപിയെ അഭിനന്ദിച്ചു. സംഘപരിവാർ മനസ്സിനോടൊപ്പം കോൺഗ്രസ് നിൽക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.
Pinarayi Vijayan: രാഹുൽ ഗാന്ധിയും നരേന്ദ്രമോദിയും ഒന്നിച്ച് കേരളത്തിനെതിരായ നിലപാട് സ്വീകരിക്കുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം: രാഹുൽ ഗാന്ധിയും നരേന്ദ്രമോദിയും നമ്മുടെ രാജ്യത്ത് ഒരു പ്രത്യേക നിലപാട് ഒന്നിച്ചെടുക്കുകയാണ്. അത് കേരളത്തിനെതിരായ നിലപാടാണ് എന്നതാണ് വസ്തുതയെന്ന് മുഖ്യമന്ത്രി. രാജ്യത്ത് ജനദ്രോഹപരമായ നടപടി ബിജെപി ഗവൺമെൻറ് സ്വീകരിക്കുന്നു. അതിനെതിരെ അണിനിരക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ല. കാരണം കോൺഗ്രസ് നേരത്തെ അംഗീകരിച്ചുവെച്ച നയം ഇതാണ്. അങ്ങനെ വിമർശനം ഉന്നയിച്ചാൽ അവർ പണ്ട് സ്വീകരിച്ച നയങ്ങൾ തെറ്റായിപ്പോയി എന്ന് സമ്മതിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ബിജെപി ഗവൺമെന്റിന്റെ സാമ്പത്തിക നയത്തോട് യോജിച്ചു പോകാനാണ് കോൺഗ്രസിന് താല്പര്യം. അപ്പോൾ എന്തിനാണ് നരേന്ദ്രമോദി രാഹുൽഗാന്ധിയെയും കോൺഗ്രസിനെയും വിമർശിക്കുന്നത്. രണ്ടുകൂട്ടർക്കും ഒരേ നയം ആണ്. ജമ്മുകാശ്മീർ വിഷയത്തിൽ ബിജെപിയെ രഹസ്യമായി അഭിനന്ദിച്ച എത്ര കോൺഗ്രസ് നേതാക്കൾ ഉണ്ട്. രാജ്യസഭയിലെ കോൺഗ്രസിന്റെ ചീഫ് വിപ്പ് പരസ്യമായി ബിജെപിയെ അഭിനന്ദിച്ചു. സംഘപരിവാർ മനസ്സിനോടൊപ്പം കോൺഗ്രസ് നിൽക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. 

ALSO READ: സീതാറാം യെച്ചൂരി ഇന്ന് ആറ്റിങ്ങലിൽ

കഴിഞ്ഞ അഞ്ചു വർഷക്കാലമായി രാജ്യം ഭരിക്കുന്ന ബിജെപി ഗവൺമെൻറ് കേരള വിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നത്. ബി ജെ പി ഗവൺമെൻറ് ഇത്തരമൊരു സമീപനം സ്വീകരിക്കുമ്പോൾ നമ്മുടെ കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടുപോയ പാർലമെൻറ് അംഗങ്ങളിൽ മഹാഭൂരിഭാഗം അതിനെ ചോദ്യം ചെയ്യാൻ തയ്യാറായില്ല. രാജ്യത്ത് ഒരുപാട് പ്രശ്നം ഉയർന്നുവന്നു. ആ പ്രശ്നങ്ങളിൽ ഒന്നിലും യുഡിഎഫിന്റെ 18 അംഗ സംഘത്തെ എവിടെയും കാണാൻ പറ്റിയില്ല. കേരളത്തിന്റെ ശബ്ദം ഉച്ചസ്ഥായിയിൽ മുഴങ്ങേണ്ട ഘട്ടത്തിൽ ശബ്ദം നേർത്തതായി പോയി. കാരണം 20 എംപിമാരിൽ 18 പേരും നിശബ്ദത പാലിച്ചു. രണ്ടുപേർ മാത്രമാണ് ശബ്ദിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News