രാഹുല്‍ ഗാന്ധി പൂന്തുറയില്‍

കോണ്‍ഗ്രസ് നിയുക്ത അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പൂന്തുറയില്‍ ഓഖി ദുരന്തത്തില്‍ പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബത്തെ സന്ദര്‍ശിച്ചു. ഇന്ന് രാവിലെ 11 മണിയോടെ ​​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എത്തിയ രാ​ഹു​ല്‍ ഗാ​ന്ധി പൂന്തുറയും കന്യാകുമാരിക്കടുത്ത് ചിന്നാതുരേയും സന്ദര്‍ശിച്ചു.

Last Updated : Dec 14, 2017, 02:45 PM IST
രാഹുല്‍ ഗാന്ധി പൂന്തുറയില്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നിയുക്ത അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പൂന്തുറയില്‍ ഓഖി ദുരന്തത്തില്‍ പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബത്തെ സന്ദര്‍ശിച്ചു. ഇന്ന് രാവിലെ 11 മണിയോടെ ​​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എത്തിയ രാ​ഹു​ല്‍ ഗാ​ന്ധി പൂന്തുറയും കന്യാകുമാരിക്കടുത്ത് ചിന്നാതുരേയും സന്ദര്‍ശിച്ചു.

ദുരന്തമുണ്ടായതിനുശേഷം കേരളത്തിലെത്താന്‍ വൈകിയതില്‍ ക്ഷമ ചോദിച്ചാണ് രാഹുല്‍ പൂന്തുറയില്‍ എത്തിയത്. ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ ചിത്രങ്ങള്‍ക്ക് മുന്നില്‍ ആദാരാഞ്ജലി അര്‍പ്പിച്ച ശേഷം മരിച്ചവരുടെ ബന്ധുക്കളേയും രാഹുല്‍ കണ്ടു. കാണാതായവരുടെ കുടുംബങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നും രാഹുല്‍ അറിയിച്ചു.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്കം' യാത്രയുടെ സമാപന സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കു൦. സമാപന സമ്മേളനം ഇന്ന്‍ വൈകുന്നേരം നാ​ല​ര​ക്ക് തി​രു​വ​ന​ന്ത​പു​രം​ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും.

രാ​ത്രി ഏ​ഴ​ര​യോ​ടെ അദ്ദേഹം ഡ​ല്‍​ഹി​ക്ക്​ മ​ട​ങ്ങും.

ഡി​സം​ബ​ര്‍ 1 ന് ശം​ഖും​മു​ഖ​ത്ത്​ ന​ട​ത്താ​നി​രു​ന്ന സമാപന സ​മ്മേ​ള​നം ഓഖി ചുഴലിക്കാറ്റു മൂലം മാറ്റിവയ്ക്കേണ്ടതായി വന്നിരുന്നു. രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ സൗ​ക​ര്യം കൂ​ടി പ​രി​ഗ​ണി​ച്ചാണ് സമ്മേളനം 14ലേയ്ക്ക് മാറ്റിയത്. 

 

 

 

 

 

 

Trending News