Kerala Assembly Elections 2021: സീറ്റുകളുടെ ധാരണയ്ക്കായി Rahul Gandhi ഇന്ന് കേരളത്തിൽ; Muslim League നേതാക്കളെ കരിപ്പൂരിൽ വെച്ച് കാണും

ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല,മുല്ലപ്പള്ളി രാമചന്ദ്രൻ കെ.സി.വേണു​ഗോപാലുമായി ചർച്ച നടത്തും. ലീഗിന്റെ പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, ഇ.ടി.മുഹമ്മദ് ബഷീർ, പി.വി.അബ്ദുൾ വഹാബും തുടങ്ങിയവരുമായും ചർച്ചയുണ്ടാകും

Last Updated : Jan 27, 2021, 09:03 AM IST
  • Kozhikode അന്തരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ എയർപ്പോട്ടിൽ വെച്ചു തന്നെയാണ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്
  • ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല,മുല്ലപ്പള്ളി രാമചന്ദ്രൻ കെ.സി.വേണു​ഗോപാലുമായി ചർച്ച നടത്തും
  • ലീഗിന്റെ പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, ഇ.ടി.മുഹമ്മദ് ബഷീർ, പി.വി.അബ്ദുൾ വഹാബും തുടങ്ങിയവരുമായും ചർച്ചയുണ്ടാകും
  • എൽഡിഎഫിന്റെ യോ​ഗം തിരുവനന്തപുരം എകെജി സെന്ററിൽ നടക്കും
Kerala Assembly Elections 2021: സീറ്റുകളുടെ ധാരണയ്ക്കായി Rahul Gandhi ഇന്ന് കേരളത്തിൽ; Muslim League നേതാക്കളെ കരിപ്പൂരിൽ വെച്ച് കാണും

Kerala Assembly Elections 2021: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സീറ്റ് വിഭജനമായുള്ള ചർച്ചകൾ എല്ലാ മുന്നണികളിലും പുരോഗമിക്കുകയാണ്. അതിന്റെ ഭാ​ഗമായി ഇന്ന് കേരളത്തിൽ എത്തുന്ന മുൻ കോൺ​ഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ Rahul Gandhi സംസ്ഥാനത്തെ കോൺ​ഗ്രസ് നേതൃത്വവുമായും Muslim League നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. Karipur Kozhikode അന്തരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ എയർപ്പോട്ടിൽ വെച്ചു തന്നെയാണ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്.

കോൺ​ഗ്രസിന്റെ ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണു​ഗോപാലും ലീ​ഗിന്റെ പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, ഇ.ടി.മുഹമ്മദ് ബഷീർ, പി.വി.അബ്ദുൾ വഹാബും തുടങ്ങിയ നേതാക്കളാണ് രാഹുൽ ​ഗാന്ധിയുമായി (Rahul Gandhi) ചർച്ച നടത്തുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സീറ്റുകളുടെ വിഭജനവും ഇലക്ഷൻ പ്രവർത്തനങ്ങളുടെ വിലയിരുത്തലുമാകും ചർച്ച ചെയ്യാ ൻ സാധ്യത.

ALSO READ: BJP National President JP Nadda കേരളത്തിലേക്ക്: ലക്ഷ്യം തിരഞ്ഞെടുപ്പ് ഏകോപനം

ചർച്ചയ്ക്ക് ശേഷം രാഹുൽ തന്റെ ലോക്സഭ മണ്ഡലമായ വയനാട്ടിലെ (Wayanad Parliamentary Constituency) മലപ്പുറം ജില്ല പ്രദേശങ്ങളിലെ വിവിധ പരിപാടികളിൽ ഇന്ന് പങ്കെടുക്കും. തുടർന്ന് നാളെ വയനാട് ജില്ലയിലെയും പരിപാടികളിൽ പങ്കെടുക്കുന്നതായിരിക്കും.

ALSO READ: NCP യിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ Mani C Kappan മുംബൈയിൽ

അതേസമയം സംസ്ഥാനത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫിലും (LDF) സീറ്റ് വിഭജന ചർച്ചകൾ പുരോ​ഗമിക്കുകയാണ്. ഇന്ന് എൽഡിഎഫിന്റെ യോ​ഗം തിരുവനന്തപുരം എകെജി സെന്ററിൽ നടക്കും. പാലാ സീറ്റിനെ ചൊല്ലി ഇടഞ്ഞ് നിൽക്കുന്ന എൻസിപിയെ അനുനയിപ്പിക്കുക. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് എത്ര സീറ്റുകൾ നൽകും എന്നിവാ ആയിരിക്കും പ്രധാന ചർച്ചകൾ. എന്നാൽ യോ​ഗത്തിന്റെ അജണ്ടയിൽ എൽഡിഎഫ് ജാഥയും, പ്രകടന പത്രികയും മാത്രമാണുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക
 

Trending News