Rehana Fathima: ഒരു പോക്സോ കേസിൻറെ പേരിൽ 14 ദിവസം ജയിലിൽ കിടന്നവൾ എന്ന നിലയിൽ പറയട്ടെ, പുരുഷന് എന്തുമാകാം

 വാളയാർ പെൺകുട്ടികളുടെ അമ്മക്ക് പിന്തുണ പ്രഖ്യാപിച്ചാണ്. രഹന ഫാത്തിമ തൻറെ നിലപാട് വ്യക്തമാക്കിയത്

Written by - Zee Malayalam News Desk | Last Updated : Mar 23, 2021, 06:04 PM IST
  • സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ
  • എൽഡിഎഫ് സർക്കാരിന്റെ വാഗ്ദാനം എത്രമാത്രം വഞ്ചനാപരമായിരുന്നു എന്നു തുറന്നു കാട്ടേണ്ടതുണ്ട്
  • നമ്മൾ ഉയർത്തുന്ന രാഷ്ട്രീയ മുദ്രാവാക്യം ജനങ്ങൾ ഏറ്റെടുക്കും
  • വാളായാർ പെൺകുട്ടികളുടെ അമ്മക്ക് പിന്തുണ പ്രഖ്യാപിച്ചാണ്. രഹന ഫാത്തിമ തൻറെ നിലപാട് വ്യക്തമാക്കിയത്
Rehana Fathima: ഒരു പോക്സോ കേസിൻറെ പേരിൽ 14 ദിവസം ജയിലിൽ കിടന്നവൾ എന്ന നിലയിൽ പറയട്ടെ, പുരുഷന് എന്തുമാകാം

സത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ സംസ്ഥാനാ ആഭ്യന്തര വകുപ്പ്  ഗുരുതരമായ വീഴ്ത വരുത്തിയെന്ന് ആക്ടിവിസ്റ്റ് രഹന ഫാത്തിമ. വാളയാർ പെൺകുട്ടികളുടെ അമ്മക്ക് പിന്തുണ പ്രഖ്യാപിച്ചാണ്. രഹന ഫാത്തിമ തൻറെ നിലപാട് വ്യക്തമാക്കിയത്. വിട്ടു വീഴ്ചയില്ലാത്ത സത്രീസുരക്ഷ എന്നത്  എൽ.ഡി.എഫ് സർക്കാരിൻറെ വഞ്ചനാപരമായ വാഗ്ദാനങ്ങളിലൊന്നായിരുന്നെന്നും ഇത് തുറന്നു കാട്ടേണ്ടതുണ്ടെന്നും. രഹന തൻറെ പോസറ്റിൽ പറയുന്നു.

 

കുറിപ്പ് ഇങ്ങനെയാണ്

വിട്ടുവീഴ്ചയില്ലാത്ത സ്ത്രീ സുരക്ഷ എന്ന എൽഡിഎഫ് (Ldf) സർക്കാരിന്റെ വാഗ്ദാനം എത്രമാത്രം വഞ്ചനാപരമായിരുന്നു എന്നു തുറന്നു കാട്ടേണ്ടതുണ്ട് എന്ന് മാത്രമല്ല ഇനിയൊരമ്മയ്ക്കും ഈ ദുർവിധി ഉണ്ടാവാതിരിക്കാൻ ഈ വിഷയം ശരിയായ രീതിയിൽ കേരള സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട് എന്ന സുവ്യക്തമായ രാഷ്ട്രീയ ബോധ്യത്തിൽ നിന്നാണ് ഭാഗ്യവതി ഈയൊരു തീരുമാനത്തിൽ എത്തിച്ചേർന്നത്. 

ALSO READ: Kerala Assembly Elections 2021: ശബരിമല വിഷയത്തില്‍ പ്രഹരമേറ്റത് വിശ്വാസികളുടെ വികാരത്തിന്, സർക്കാർ മറുപടി നൽകേണ്ടി വരും, Gautam Gambhir

അതുകൊണ്ടുതന്നെ സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന കേരള മുഖ്യമന്ത്രി പിണറായി (Pinarayi Vijayan) വിജയനെതിരെയാണ് ഭാഗ്യവതി മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളുടെ സംവിധാനങ്ങൾ ഒന്നുമില്ലാതെ തിരഞ്ഞെടുപ്പിനെ നേരിടുക എന്നത് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും നമ്മൾ ഉയർത്തുന്ന രാഷ്ട്രീയ മുദ്രാവാക്യം ജനങ്ങൾ ഏറ്റെടുക്കും എന്ന വിശ്വാസത്തിൽ വരുന്ന തിരഞ്ഞെടുപ്പിൽ ധർമ്മടം നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി വാളയാർ ഭാഗ്യവതി മത്സരിക്കുന്ന വിവരം അറിയിക്കട്ടെ. 

നമ്മുടെ ചിഹ്നം ഫ്രോക്ക് (കുഞ്ഞുടുപ്പ്: ) ആണ്.

NB :- ഒരു pocso case ന്റെ പേരിൽ 14 ദിവസം ജയിലിൽ കിടന്നവൾ എന്ന നിലയിൽ പറയട്ടെ, പുരുഷന് എന്തുമാകാം പണവും അധികാരവും ആൾ ബലവുമുണ്ടെങ്കിൽ എന്ത്‌ ചെയ്താലും സമൂഹത്തിൽ മാന്യനായി കഴിയാം

Also readKerala Polls 2021: ഹിന്ദു പെൺകുട്ടികളെ പ്രേമിച്ച് സിറിയയിൽ കൊണ്ടു പോയി "തീവ്രവാദികളുടെ എണ്ണം" കൂട്ടുന്നു, സന്ദീപ് വാചസ്പതിയുടെ പരാമര്‍ശം വന്‍ വിവാദത്തിലേയ്ക്ക്

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News