Sabarimala Chempola| ആ ചെമ്പോല ശബരിമലയിലെ അല്ല, വലിയ വെളിപ്പെടുത്തലുമായി വ്യാപാരി

പുരാവസ്തു വിൽപ്പനക്കാരാൻ സന്തോഷാണ് ഇത് സംബന്ധിച്ച്  വ്യക്തമാക്കിയത്.

Written by - Zee Malayalam News Desk | Last Updated : Oct 4, 2021, 11:32 AM IST
  • ശബരിമലയുമായി ബന്ധമുണ്ടെന്ന് ചെമ്പോല കൈമാറുന്ന ഘട്ടത്തിൽ താൻ പറഞ്ഞിട്ടേയില്ല
  • ചെമ്പോലക്ക് ആചാരവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഉള്ളതായി അറിവില്ലെന്നും സന്തോഷ്
  • മോൻസൻ മാവുങ്കൽ പ്രചരിപ്പിച്ചിരുന്ന ചെമ്പോല തൃശ്ശൂരിൽ നിന്ന് വാങ്ങിയതാണെന്നാണ്
Sabarimala Chempola| ആ ചെമ്പോല ശബരിമലയിലെ അല്ല, വലിയ വെളിപ്പെടുത്തലുമായി വ്യാപാരി

കൊല്ലം:  ആ ചെമ്പോല തിട്ടൂരം ശബരിമലയിലേത് അല്ലെന്ന് ഒടുവിൽ വെളിപ്പെടുത്തൽ. ശബരിമലയിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട് മോൻസൻ മാവുങ്കൽ പ്രചരിപ്പിച്ചിരുന്ന ചെമ്പോല തൃശ്ശൂരിൽ നിന്ന് വാങ്ങിയതാണെന്നാണ് വ്യാപാരിയുടെ വെളിപ്പെടുത്തൽ.

പുരാവസ്തു വിൽപ്പനക്കാരാൻ സന്തോഷാണ് ഇത് സംബന്ധിച്ച്  വ്യക്തമാക്കിയത്. ചെമ്പോലക്ക് ആചാരവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഉള്ളതായി അറിവില്ലെന്നും സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ : Monson Mavunkal Case: ചേര്‍ത്തല സിഐയെ സ്ഥലംമാറ്റി, മോൻസൺ മാവുങ്കലിന്റെ കടലാസ് കമ്പനിയെക്കുറിച്ചും അന്വേഷണം

ശബരിമലയുമായി ബന്ധമുണ്ടെന്ന് ചെമ്പോല കൈമാറുന്ന ഘട്ടത്തിൽ താൻ പറഞ്ഞിട്ടേയില്ല. എന്നാൽ മോൻസൻ മാവുങ്കൽ പ്രചരിച്ച വാർത്തയിലൂടെയാണ് ചെമ്പോലക്ക് ശബരിമലയുമായി ബന്ധമുണ്ടെന്ന് കേൾക്കുന്നത്. ഇത്തരത്തിലുള്ള പ്രചാരണം അറിഞ്ഞില്ലെന്നും സന്തോഷ് പറഞ്ഞു.

ALSO READ : Monson Mavunkal : പുരാവസ്തുക്കൾ ഇപ്പോൾ 2 തരം ഒന്ന് ഒറിജിനൽ രണ്ട് മെയ്ഡ് ഇൻ മാവുങ്കൽ, അറിയാം കേരളം തിരയുന്ന തട്ടിപ്പ് വീരൻ മോൻസൺ മാവുങ്കല്ലിനെ കുറിച്ച്

അതേസമയം ശബരിമലയിലെ ആചാര അനുഷ്ടാനങ്ങൾ നടത്താൻ ചീരപ്പൻ ചിറ കുടുംബത്തെ അവകാശപ്പെടുത്തിയുള്ള പന്തളം രാജകൊട്ടാരത്തിന്റെ ഉത്തരവ് എന്ന പേരിലാണ് ശബരിമല വിവാദ കാലത്ത് മോൻസൻ മാവുങ്കൽ ചെമ്പോല പ്രചരിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് ചെമ്പോലയുടെ ആധികാരികതയെ കുറിച്ച് അന്വേഷണം നടന്നാൽ താൻ സഹകരിക്കുമെന്നും സന്തോഷ്  വ്യക്തമാക്കി. 

എന്നാൽ ചെമ്പോല തിട്ടൂരം വ്യാജമാണെന്ന് പറഞ്ഞ് സംസ്ഥാന മലയരയ  സഭയടക്കം രംഗത്ത് വന്നിരുന്നു.ശബരിമലയുടെ ചരിത്രം തുടങ്ങുന്നത് ഇതിൽ നിന്നല്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News