Minister V Sivankutty : കെ മുരളീധരൻ എം പി അന്ധവിശ്വാസങ്ങളുടെ കൂടാരമെന്ന് മന്ത്രി വി ശിവൻക്കുട്ടി

ലോകത്താകെ കോവിഡ് പടർന്നു പിടിക്കാൻ കാരണം പിണറായി സർക്കാർ ആണെന്നാണ് മുരളീധരൻ പറഞ്ഞുവച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.   

Written by - Zee Malayalam News Desk | Last Updated : Dec 29, 2021, 06:45 PM IST
  • ചൂടുള്ളപ്പോൾ കോവിഡ് ഉണ്ടാകില്ല എന്ന് പറഞ്ഞയാളാണ് അദ്ദേഹം.
  • ലോകത്താകെ കോവിഡ് പടർന്നു പിടിക്കാൻ കാരണം പിണറായി സർക്കാർ ആണെന്നാണ് മുരളീധരൻ പറഞ്ഞുവച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
  • തികച്ചും അബദ്ധജടിലവും അശാസ്ത്രീയവുമായ നിലപാടുള്ള കെ മുരളീധരൻ ഫ്യൂഡൽ മാടമ്പിമാരെ പോലെയാണ് പെരുമാറുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
  • അന്ധവിശ്വാസങ്ങളുടെ കാര്യത്തിൽ പ്രത്യക്ഷമായി തന്നെ സംഘപരിവാർ കൂടാരത്തിൽ ആണ് കെ മുരളീധരൻ.
Minister V Sivankutty : കെ മുരളീധരൻ എം പി അന്ധവിശ്വാസങ്ങളുടെ കൂടാരമെന്ന് മന്ത്രി വി ശിവൻക്കുട്ടി

THiruvananthapuram : കെ മുരളീധരൻ എം പി (K Muraleedhran) അന്ധവിശ്വാസങ്ങളുടെ കൂടാരമാണെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രസ്താവനകളെന്ന് മന്ത്രി വി ശിവൻകുട്ടി (Minister V Sivankutty) പറഞ്ഞു. ചൂടുള്ളപ്പോൾ കോവിഡ് ഉണ്ടാകില്ല എന്ന് പറഞ്ഞയാളാണ് അദ്ദേഹം. ലോകത്താകെ കോവിഡ് പടർന്നു പിടിക്കാൻ കാരണം പിണറായി സർക്കാർ ആണെന്നാണ് മുരളീധരൻ പറഞ്ഞുവച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

തികച്ചും അബദ്ധജടിലവും അശാസ്ത്രീയവുമായ നിലപാടുള്ള കെ മുരളീധരൻ ഫ്യൂഡൽ മാടമ്പിമാരെ പോലെയാണ് പെരുമാറുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അന്ധവിശ്വാസങ്ങളുടെ കാര്യത്തിൽ പ്രത്യക്ഷമായി തന്നെ സംഘപരിവാർ കൂടാരത്തിൽ ആണ് കെ മുരളീധരൻ. പ്രസ്താവനകൾ ഇറക്കുന്നതിന് മുമ്പ് കാവിക്കറ പുരണ്ടോ എന്നറിയാൻ കണ്ണാടിയിൽ നോക്കണമെന്നും പറഞ്ഞു.

ALSO READ: മമത ബാനർജിയെ പ്രധാമന്ത്രിയാക്കുവാനുള്ള 'കാള്‍ ദീദി സേവ് ഇന്ത്യ' ക്യാമ്പയിന്റെ സംസ്ഥാന സമിതി വിപുലപ്പെടുത്തി; സുഭാഷ് കുണ്ടന്നൂര്‍ ചെയര്‍മാന്‍, സി ജി ഉണ്ണി ജനറല്‍ കണ്‍വീനര്‍

 ഇന്നും ഇന്നലെയും തുടങ്ങിയതല്ല മുഖ്യമന്ത്രിയോടുള്ള കെ മുരളീധരന്റെ വൈരാഗ്യ നിലപാട്. ഇന്നലെ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശങ്ങൾ എന്ത് ശാസ്ത്രീയ യുക്തിയുടെ അടിസ്ഥാനത്തിൽ ആണെന്ന് കേരളത്തിലെ ചിന്തിക്കുന്ന യുവജനതയോട് വിശദമാക്കേണ്ട ഉത്തരവാദിത്തം മുൻ കെ പി സി സി പ്രസിഡണ്ടു കൂടിയായ കെ മുരളീധരന് ഉണ്ട്‌. കാലത്തിന്റെ ചുവരെഴുത്ത് വായിക്കാനാവാതെ പകച്ചു നിൽക്കുകയാണ് കെ മുരളീധരൻ അടങ്ങുന്ന കോൺഗ്രസ്‌ നേതൃത്വമെന്ന് അദേഹം പറഞ്ഞു.

ALSO READ: കെ റെയിലിന് ചെലവ് എത്ര ഉയര്‍ന്നാലും പദ്ധതി നടപ്പാക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ

മേയർ ആര്യാ രാജേന്ദ്രനെതിരായ കെ മുരളീധരന്റെ പരാമർശവും ഇത് ആദ്യത്തേതല്ല. കേരളത്തിലെ യുവാക്കളും സ്ത്രീകളും ഇതൊക്കെ കാണുന്നുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസിന് പച്ച തൊടാൻ ആവാത്തതിന്റെ കൊതിക്കെറുവ് മേയർക്ക് മേൽ തീർക്കാൻ ആണ് മുരളീധരന്റെ ശ്രമം. ഇത്തരം പ്രസ്താവനകൾ സ്വന്തം കാൽച്ചുവട്ടിലെ മണ്ണ് ഒഴുകിപ്പോകുന്നതിന്റെ ആക്കം കൂട്ടുമെന്ന് മുരളീധരനും കോൺഗ്രസും തിരിച്ചറിയുന്നത് നന്നായിരിക്കുമെന്ന് മന്ത്രി വി ശിവൻക്കുട്ടി കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News