രാജ്യത്തെ പ്രമുഖ പൊതുമേഖ ബാങ്കായ എസ്ബിഐ എംസിഎല്‍ആര്‍ (മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിംഗ് റേറ്റ്) നിരക്ക് വര്‍ധിപ്പിച്ചതായി റിപ്പോർട്ട് . ഇതോടെ വായ്പകളുടെ ചെലവ് വര്‍ധിക്കും.അടിസ്ഥാന പലിശനിരക്കായ എംസിഎല്‍ആറില്‍ പത്തു ബേസിക് പോയന്റിന്റെ വര്‍ധനയാണ് എസ്ബിഐ വരുത്തിയിരിക്കുന്നത്. ഇതോടെ പലിശനിരക്കില്‍ 0.10 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടാകുന്നത്.
ഏപ്രില്‍ 15നാകും പുതുക്കിയ നിരക്ക് നിലവില്‍ വരുന്നത്. എംസിഎല്‍എര്‍ നിരക്ക് വര്‍ധിപ്പിച്ചതോടെ ഇനി വാഹന വായ്പ, ഭവന വായ്പ അടക്കം വിവിധ വായ്പകളുടെ മാസംതോറുമുള്ള തിരിച്ചടവിന്റെ ചെലവ് വര്‍ധിക്കാനുമിടയുണ്ട്. നിലവിലുള്ള വായ്പകള്‍ക്കും പുതിയ വായ്പകള്‍ക്കും ഇത് ബാധകമായിരിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
ഒരു മാസം കാലാവധിയുള്ള വായ്പകളുടെ പലിശ നിരക്ക് ഇതോടെ 6.65 ശതമാനത്തില്‍ നിന്ന് 6.75 ശതമാനമായി ഉയരും. മൂന്ന് വര്‍ഷം കാലാവധിയുള്ള വായ്പകളുടെ അടിസ്ഥാനപലിശനിരക്ക് 7.30 ശതമാനത്തില്‍ നിന്ന് 7.40 ശതമാനമായി ഉയരും. അടിസ്ഥാന പലിശനിരക്കിനെയാണ് എംസിഎല്‍ആര്‍ എന്ന് വിളിക്കുന്നത്.
വായ്പകളിന്മേല്‍ ഇടപാടുകാര്‍ക്ക് ബാങ്ക് അനുവദിക്കുന്ന ഏറ്റവും കുറഞ്ഞ പലിശനിരക്കാണ് എംസിഎല്‍ആര്‍ എന്ന് അറിയപ്പെടുന്നത്. 2016ലായിരുന്നു റിസര്‍വ് ബാങ്ക് ഈ പലിശനിരക്ക് അവതരിപ്പിച്ചത്. ഉപഭോക്താവിന് അനുകൂലമായി മെച്ചപ്പെട്ട പലിശനിരക്കില്‍ വായ്പ ഉറപ്പാക്കുന്നതിനായാണ് ഈ സമ്പ്രദായം റിസര്‍വ് ബാങ്ക് കൊണ്ടുവന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...