Road Accident: സ്കൂട്ടറിനു പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Thiruvallam Accident: ഭർത്താവ് അജയനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു ബീന.  ഇതിനിടയിൽ വാഴമുട്ടം സി​ഗ്നലിൽ നിർത്തിയിട്ട സ്കൂട്ടറിന് പിന്നിൽ ലോറി ഇടിക്കുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Jul 13, 2024, 11:11 PM IST
  • തിരുവല്ലത്ത് ലോറിയിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം
  • പൂന്തുറ ആലുകാട് സ്വദേശി ബി. ബീനയാണ് മരിച്ചത്
Road Accident: സ്കൂട്ടറിനു പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവല്ലത്ത് ലോറിയിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. പൂന്തുറ ആലുകാട് സ്വദേശി ബി. ബീനയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2:30 നായിരുന്നു കോവളം-തിരുവല്ലം ബൈപാസിൽ വാഴമുട്ടം സിഗ്നൽ ജങ്ഷനിൽ വച്ച് അപകടം നടന്നത്.

Also Read: വർഷങ്ങൾക്ക് ശേഷം ഡബിൾ രാജയോഗം; ഇവരുടെ ഭാഗ്യം തെളിയും ഒപ്പം വൻ സാമ്പത്തിക നേട്ടവും!

 

ഭർത്താവ് അജയനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു ബീന.  ഇതിനിടയിൽ വാഴമുട്ടം സി​ഗ്നലിൽ നിർത്തിയിട്ട സ്കൂട്ടറിന് പിന്നിൽ ലോറി ഇടിക്കുകയായിരുന്നു. തുടർന്ന് തെറിച്ചു വീണ ബീനയുടെ ദേഹത്തുകൂടി ലോറി കയറുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഭർത്താവിനും സാരമായ പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Also Read: ആനന്ദ് അംബാനി-രാധിക മെർച്ചന്റ് വിവാഹത്തിൽ പങ്കെടുത്ത് പൃഥ്വിയും സുപ്രിയയും

 

സംഭവത്തെ തുടർന്ന് ലോറി ഓടിച്ചിരുന്നു തമിഴ്നാട് സ്വദേശി ഇസക്കി സെൽവം, ഒപ്പമുണ്ടായിരുന്ന മഹേഷ് എന്നിവരെ തിരുവല്ലം പോലീസ് കസ്റ്റഡിയിലെടുത്ത് കേസെടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News