ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു. നേവിയും എന്‍ഡിആര്‍എഫുമാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. എസ്ഡിആര്‍എഫ്, പോലീസ്, ഫയര്‍ ഫോഴ്‌സ് എന്നീ സംഘങ്ങളും തിരച്ചിലിന്റെ ഭാഗമാണ്.
ബെംഗളൂരുവില്‍ നിന്ന് റഡാര്‍ എത്തിച്ച് ലോറി ട്രാക്ക് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. വളരെ ആഴത്തിലുള്ള വസ്തുക്കള്‍ പോലും കണ്ടെത്താന്‍ കഴിയുന്ന റഡാറാണിത്. റഡാറിന്റെ സഹായത്തോടെ ലോറി ട്രാക്ക് ചെയ്യാന്‍ സാധിച്ചാല്‍ അവിടം കേന്ദ്രീകരിച്ചുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കും. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴ തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചിരുന്നു. കൂടുതല്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ രാത്രി 9 മണിയോടെ തിരച്ചില്‍ നിര്‍ത്തി വെയ്ക്കുകയായിരുന്നു.
ALSO READ: സംസ്ഥാനത്ത് ഇന്നും മഴ കനക്കും; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്
അതേസമയം, അര്‍ജുന്‍ ഓടിച്ച ലോറി പുഴയിലേയ്ക്ക് മറിഞ്ഞെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ലോറിയുടെ ജിപിഎസ് സിഗ്നല്‍ ലഭിച്ചിരുന്നു. ഈ സിഗ്നലിന് ചലനമില്ലാത്തതിനാല്‍ വാഹനം പുഴയിലേയ്ക്ക് മറിഞ്ഞിട്ടില്ലെന്ന നിഗമനത്തിലേയ്ക്ക് എത്തുകയായിരുന്നു. മുങ്ങല്‍ വിദഗ്ധരും പുഴയില്‍ പരിശോധന നടത്തിയിരുന്നു. നേവിയും എന്‍ഡിആര്‍എഫും കഴിഞ്ഞ ദിവസം മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. കേരളത്തില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘം ഇന്ന് കര്‍ണാടകയില്‍ എത്തും.
ജൂലൈ 16ന് രാവിലെ 8.30ഓടെയാണ് അങ്കോള പോലീസ് സ്റ്റേഷൻ പരിധിയിലെ ഷിരൂർ വില്ലേജിൽ വൻ മണ്ണിച്ചിലുണ്ടായത്. സംഭവസ്ഥലത്ത് നിന്ന് ഇതുവരെ ഏഴ് മൃതദേഹങ്ങൾ കണ്ടെടുത്തു. ഏഴ് മൃതദേഹങ്ങളിൽ ആറെണ്ണം തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ഛിന്നഭിന്നമായ രീതിയിൽ ലഭിച്ച ഒരു മൃതദേഹം ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. അർജുൻ്റേതെന്ന് സംശയിക്കുന്ന ഒരു ലോറിയും മൂന്ന് കാറുകളും ഇപ്പോഴും മണ്ണിനടിയിലുണ്ടെന്നാണ് കരുതുന്നത്. KA-15-A-7427 രജിസ്‌ട്രേഷനിലുള്ള ബെൻസ് ലോറിയാണ് അർജുൻ ഓടിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.