Kochi : കടയിൽ നിന്ന് വാങ്ങിയ ദോശ മാവ് ഉപയോഗിച്ച് ദോശ ചുട്ടപ്പോൾ ദോശയിൽ നിന്ന് സീരിയൽ നടിക്ക് സ്വർണ്ണ മൂക്കുത്തി ലഭിച്ചു. സീരിയൽ നടി സൂര്യതാരയ്ക്കാണ് ദോശയിൽ നിന്ന് സ്വർണ്ണ മൂക്കുത്തി ലഭിച്ചത്. ദോശ കഴിക്കുന്നതിനിടെ തിളങ്ങുന്ന വസ്തു താരത്തിന്റെ കണ്ണിൽ പെട്ടത്.
കൊച്ചി ഏരൂരിലെ ഒരു കടയിൽ നിന്നാണ് മാവ് വാങ്ങിയതെന്ന് താരം പറഞ്ഞു. മാത്രമല്ല മാവ് അറിയപ്പെടുന്ന ഒരു കമ്പനിയുടേതായിരുന്നു മാവെന്നും താരം വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് താരം മാവ് ഉപയോഗിച്ച് ദോശ ചുട്ടത്. അതിന് ശേഷം കഴിക്കാനെടുത്തപ്പോഴാണ് മൂക്കുത്തി ശ്രദ്ധയിൽപ്പെട്ടത്.
ദോശ മാവ് ഉപയോഗിച്ച് ദോശ ഉണ്ടാക്കിയപ്പോഴും മൂക്കുത്തി ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്ന് താരം പറഞ്ഞു. ഉരച്ച് മോക്കിയപ്പോഴാണ് മൂക്കുത്തി സ്വർണ്ണമാണെന്ന് ഉറപ്പിച്ചത്. മാവ് പാക്ക് ചെയ്തപ്പോൾ അറിയാതെ ഊറി വീണതായിരിക്കുമെന്നാണ് കരുതുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...