ടോറസ് ലോറി ബൈക്കിന് പിന്നിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

കുറവിലങ്ങാട്ടേക്ക് മണ്ണ് എടുക്കാനായി പോകുകയായിരുന്ന ടോറസ് ലോറിയാണ് അപകടം ഉണ്ടാക്കിയത്. 

Written by - Zee Malayalam News Desk | Last Updated : Apr 2, 2022, 08:21 PM IST
  • ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ മണ്ണാറപ്പാറണ് സഭവം
  • കുറവിലങ്ങാട്ടേക്ക് മണ്ണ് എടുക്കാനായി പോകുകയായിരുന്ന ടോറസ് ലോറിയാണ് അപകടം ഉണ്ടാക്കിയത്
  • ഓട്ടോ ഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് ബഹളംവെച്ചാണ് ടോറസ് ലോറി നിര്‍ത്തിച്ചത്
ടോറസ് ലോറി ബൈക്കിന് പിന്നിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

കടുത്തുരുത്തി: അമിതവേഗതയില്‍ വന്ന ടോറസ് ലോറി ബൈക്കിന് പിന്നിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. മാഞ്ഞൂര്‍ കൊല്ലമല വീട്ടില്‍ ജെയിംസ് ജോസഫ്(58) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ  മണ്ണാറപ്പാറണ് സഭവം. 

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ജെയിംസ് ബാങ്കില്‍ പോയശേഷം തിരികെ ഓഫീസിലേക്ക് പോകുമ്പോള്‍ പിന്നില്‍നിന്നും വന്ന ടോറസ് ലോറി ബൈക്കിലിടിക്കുകയായിരുന്നു. കുറവിലങ്ങാട്ടേക്ക് മണ്ണ് എടുക്കാനായി പോകുകയായിരുന്ന ടോറസ് ലോറിയാണ് അപകടം ഉണ്ടാക്കിയത്. 

ലോറിയുടെ മുന്‍വശത്ത് കുടുങ്ങിയ ബൈക്കും വലിച്ച് ലോറി  മുന്നോട്ടുപോയി.  ഇരുവശത്തെയും ഗ്ലാസുകള്‍ ഉയര്‍ത്തിവെച്ച് ചെവിയില്‍ ഫോണിലൂടെ പാട്ട് കേട്ട് കൊണ്ടിരുന്ന ഡ്രൈവര്‍ അപകടം നടന്നതു പോലും അറിയാത്ത നിലയില്‍ വാഹനവുമായി മുന്നോട്ടു പോകുകയായിരുന്നു.

ഓട്ടോ ഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് ബഹളംവെച്ചാണ് ടോറസ് ലോറി നിര്‍ത്തിച്ചത്.  പണിപ്പെട്ടാണ് വാഹനത്തിനിടയില്‍ കുരുങ്ങിയ ജെയിംസിനെ പുറത്തെടുത്തത്. ആബുംലന്‍സില്‍  ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. . അപകടം ഉണ്ടാക്കിയ ടോറസ് ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. 

സംഭവത്തെ തുടര്‍ന്ന് മുങ്ങിയ ടോറസ് ലോറിയുടെ ഡ്രൈവര്‍ ആലപ്പുഴ മാരാരിക്കുളം പടാകുളങ്ങര വീട്ടില്‍ മാര്‍ക്കോസ് (32)പിന്നീട് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. ഇയാള്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. ഭാര്യ: ജെസി., മക്കള്‍: ജെയിവിന്‍, ഐവിന്‍. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News