ആറ്റിങ്ങൽ ദേശീയപാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തീപിടുത്തം; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഒരേ ദിശയിൽ വന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്. ബൈക്കും ലോറിയും തിരുവനന്തപുരം ഭാഗത്തേക്ക് പോകവെയാണ് അപകടം സംഭവിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 2, 2022, 03:36 PM IST
  • ബൈക്കിൽ കൂടെയുണ്ടായിരുന്നയാളുടെ നില ഗുരുതരം .
  • ഒരേ ദിശയിൽ വന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്.
  • ബൈക്കും ലോറിയും തിരുവനന്തപുരം ഭാഗത്തേക്ക് പോകവെയാണ് അപകടം സംഭവിക്കുന്നത്.
  • അപകടത്തെ തുടർന്ന് ഇരു വാഹനങ്ങൾക്കും തീപിടിക്കുകയായിരുന്നു.
ആറ്റിങ്ങൽ ദേശീയപാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തീപിടുത്തം; ബൈക്ക് യാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരം : ആറ്റിങ്ങൽ ദേശീയപാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കോരാണിയിൽ പതിനെട്ടാം മൈലിനു സമീപമാണ് അപകടം ഉണ്ടായത്. ബൈക്കിൽ കൂടെയുണ്ടായിരുന്നയാളുടെ നില ഗുരുതരം . 

ഒരേ ദിശയിൽ വന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്. ബൈക്കും ലോറിയും തിരുവനന്തപുരം ഭാഗത്തേക്ക് പോകവെയാണ് അപകടം സംഭവിക്കുന്നത്. അപകടത്തെ തുടർന്ന് ഇരു വാഹനങ്ങൾക്കും തീപിടിക്കുകയായിരുന്നു. 

ALSO READ : കേരളത്തിലെ റോഡ് സുരക്ഷ വിലയിരുത്തി സുപ്രീംകോടതി നിയോ​ഗിച്ച കമ്മിറ്റി; സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് നിർദേശം

നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ലോറിക്കടിയിൽ  കുടുങ്ങുകയായിരുന്നു. ബൈക്കുമായി 10 മീറ്ററോളം മുന്നോട്ട് നീങ്ങിയ ശേഷമാണ് ലോറി നിൽക്കുന്നത്. ഇതിനിടെ ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടി തീപിടുത്തമുണ്ടാകുകയായിരുന്നു. ബൈക്കും ലോറിയും പൂർണമായും കത്തിനശിച്ചു. 

ആറ്റിങ്ങൽ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി തീപിടിച്ച വാഹനങ്ങൾ റോഡിൽ നിന്ന് നീക്കം ചെയ്തു. ഏറെ നേരത്തെ ശ്രമഫലമായി ആറ്റിങ്ങൽ അഗ്നിശമന സേനയും കഴക്കൂട്ടം അഗ്നിശമന സേനയും തീ അണച്ചു. ബൈക്ക് യാത്രികരെ തിരിച്ചറിഞ്ഞിട്ടില്ല.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News