SOG Commando Suicide: അരീക്കോട് ക്യാമ്പിൽ കമാൻഡോ സ്വയം വെടിയുതിർത്തു മരിച്ചു; പോസ്റ്റ്‌മോർട്ടം ഇന്ന്

SOG Commandos Death: എകെ 47 റൈഫിൾ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചാണ് വിനീത് ജീവനൊടുക്കിയത്. 

Written by - Zee Malayalam News Desk | Last Updated : Dec 16, 2024, 09:36 AM IST
  • അരീക്കോട് സായുധ പോലീസ് ക്യാമ്പിൽ എസ്ഓജി കമാൻഡോ ആത്മഹത്യ ചെയ്തു
  • സ്വയം നിറയൊഴിച്ചാണ് ജീവനൊടുക്കിയിരിക്കുന്നത്
  • വയനാട് കോട്ടത്തറ മൈലാടിപ്പടി സ്വദേശി വിനീത് ആണ് ആത്മഹത്യ ചെയ്തത്
SOG Commando Suicide: അരീക്കോട് ക്യാമ്പിൽ കമാൻഡോ സ്വയം വെടിയുതിർത്തു മരിച്ചു; പോസ്റ്റ്‌മോർട്ടം ഇന്ന്

മലപ്പുറം: അരീക്കോട് സായുധ പോലീസ് ക്യാമ്പിൽ എസ്ഓജി കമാൻഡോ ആത്മഹത്യ ചെയ്തു. സ്വയം നിറയൊഴിച്ചാണ് ജീവനൊടുക്കിയിരിക്കുന്നത്. വയനാട് കോട്ടത്തറ മൈലാടിപ്പടി സ്വദേശി വിനീത് ആണ് ആത്മഹത്യ ചെയ്തത്.

Also Read: തബല മാന്ത്രികൻ വിടവാങ്ങി; ഉസ്താദ് സാകിർ ഹുസൈൻ അന്തരിച്ചു

ക്യാമ്പിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കമാൻഡോ ഹവിൽദാർ വിനീതിനെ കണ്ടെത്തുകയായിരുന്നു. എകെ 47 റൈഫിൾ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചാണ് വിനീത് ജീവനൊടുക്കിയത്. വിനീതിന്റെ പോസ്റ്റ്മോർട്ടം ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ നടക്കും. മൃതദേഹം നിലവിൽ അരീക്കോട് മദർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിനീതിന്റെ ആത്മഹത്യയിൽ ഇന്ന് അന്വേഷണം പ്രഖ്യാപിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

വയനാട് കൽപ്പറ്റ ചെങ്ങഴിമ്മൽ വീട്ടിൽ ഹവിൽദാർ വിനീതിനെ കഴിഞ്ഞ ദിവസം രാത്രി 8:50 നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ക്യാമ്പിലെ ജോലി സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ഭാര്യ മൂന്ന് മാസം ഗർഭിണിയാണ്. ഭാര്യയെ പരിചരിക്കാനായി ലീവ് ചോദിച്ചെങ്കിലും നൽകിയില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

Also Read: മിഥുനം, ചിങ്ങം രാശിക്കാർക്ക് സന്തോഷമേറും, കന്നി, മീനം രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

നേരത്തെ ഒരു കമാൻഡോ ജോലി സമ്മർദ്ദം കാരണം ക്യാമ്പ് വിട്ട് പോകുകയും മറ്റൊരു വനിത കമാൻഡോ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തതായും റിപ്പോർട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News