കോട്ടയം : സോളാർ വിഷയത്തിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെയുള്ള (VS Achuthanandan) മാനനഷ്ടകേസിന്റെ വിധിക്ക് മേൽ കോടതിയെ സമീപിക്കുന്നത് വി എസിന്റെ അവകാശമെന്ന് ഉമ്മൻ ചാണ്ടി (Oommen Chandy). എന്നാൽ താൻ തെറ്റൊന്നും ചെയ്തട്ടില്ല അതുകൊണ്ട് ഒരു കുഴപ്പവും വരില്ല എന്ന ആത്മവിശ്വാസത്തിലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കോട്ടയത്ത് മാധ്യമങ്ങളോടായി പറഞ്ഞു.
"ഈ വന്ന വിധി എല്ലാം നമ്മുക്ക് അനുകൂലമാണ്. മൂന്ന് കമ്മീഷനുകളിൽ കുറ്റകാരനെന്ന പറഞ്ഞിട്ടില്ല. ഒന്നോ രണ്ടോ അല്ല നിരവധി അക്ഷേപങ്ങൾ വന്നു, വിധി എല്ലാം അനുകൂലമായിട്ടാണ് വന്നത്" ഉമ്മൻ ചാണ്ടി മാധ്യമങ്ങളോടായി പറഞ്ഞു. മാനനഷ്ടകേസിലെ കോടതി വിധിക്കെതിരെ അപ്പീൽ പോകുന്നത് വിഎസിന്റെ അവകാശമാണെന്നും കോൺഗ്രസിന്റെ മുതിർന്ന നേതാവ് കൂട്ടി ചേർക്കുകയും ചെയ്തു.
ജനുവരി 24ന് തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതിയാണ് ഉമ്മൻ ചാണ്ടിക്ക് അനുകൂല വിധി പ്രഖ്യാപിച്ചത്. കേസിൽ വിഎസ് കോൺഗ്രസ് നേതാവിന് 10,10,000 രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് കോടതി ഉത്തരവിട്ടു. കൂടാതെ ഇത്രയും നാളത്തെ പലിശ ആറ് ശതമാനം നിരക്കിൽ നൽകണമെന്ന് കോടതി വ്യക്തമാക്കി.
2013ൽ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ അഴിമതി അരോപണം ഉന്നയിക്കുന്നത്. ഉമ്മൻ ചാണ്ടി ഒരു കമ്പനി സ്ഥാപ്പിച്ച സോളാറിൽ തട്ടിപ്പ് നടത്തിയന്നായിരുന്ന വിഎസ് കോൺഗ്രസ് നേതാവിനെതിരെ ആരോപണം ഉയർത്തിയത്.
വിഎസിന്റെ ആരോപണത്തിനെതിരെ 2014ലാണ് ഉമ്മൻ ചാണ്ടി കോടതിയെ സമീപിക്കുന്നത്. വക്കീൽ നോട്ടീസിൽ ആദ്യം ഒരു കോടി രൂപയായിരുന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പിന്നീട് 10,10,000 രൂപ നഷ്ടപരിഹരമായി കുറയ്ക്കുകയായിരുന്നു.
അതേസമയം കീഴ്കോടതിയുടെ വിധി യുക്തി സഹമല്ലാത്തതാണെന്ന് വിഎസ് അച്യുതാനന്ദന് പ്രസ്താവനയിലൂടെ വ്യക്തമാക്കി. ആയതിനാൽ തന്നെ അപ്പീൽ നടപടികളുമായി മുന്നോട്ട് പോകുമെന്ന് മുതിർന്ന് സിപിഎം നേതാവ് അറിയിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.