Nipah Updates Kerala| പഴങ്ങളല്ല കോഴിക്കോട്ടെ നിപ്പയ്ക്ക് പിന്നിൽ, കണക്കു കൂട്ടലുകൾ പാളുന്നു

നിപ്പ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്‍റെ വീടിന് സമീപത്ത് നിന്നാണ്  റംമ്പൂട്ടാൻ പഴങ്ങളുടെയും അടയ്ക്കയുടെയും സാംപിളുകളുകൾ  പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചത്.

Written by - Zee Malayalam News Desk | Last Updated : Sep 18, 2021, 05:20 PM IST
  • തുടക്കത്തിൽ കുട്ടിക്ക് നിപ ബാധിച്ചത് റംബൂട്ടാനിൽ നിന്ന് തന്നെയാകാമെന്ന നി​ഗമനത്തിലായിരുന്നു ആരോ​ഗ്യവകുപ്പ്.
  • സംസ്ഥാനത്ത് ഇത് മൂന്നാം തവണയാണ് നിപ്പ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
  • പരിശോധനയ്ക്ക് അയച്ച പഴങ്ങഴുടെ ഫലവും നെഗറ്റീവാണ്. പൂനെ വയറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് സാമ്പിളുകൾ പരിശോധിച്ചത്
Nipah Updates Kerala| പഴങ്ങളല്ല കോഴിക്കോട്ടെ നിപ്പയ്ക്ക് പിന്നിൽ, കണക്കു കൂട്ടലുകൾ പാളുന്നു

കോഴിക്കോട്: കോഴിക്കോട്ടെ നിപ്പ ബാധയുടെ ഉറവിടം സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു. പരിശോധനയ്ക്ക്  അയച്ച പഴങ്ങഴുടെ ഫലവും നെഗറ്റീവാണ്. പൂനെ വയറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് സാമ്പിളുകൾ പരിശോധിച്ചത്. ചാത്തമംഗലം മുന്നൂർ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച റമ്പൂട്ടാൻ അടക്ക എന്നിവയുടെ ഫലങ്ങളാണ് നെഗറ്റീവായത്.

നിപ്പ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്‍റെ വീടിന് സമീപത്ത് നിന്നാണ്  റംമ്പൂട്ടാൻ പഴങ്ങളുടെയും അടയ്ക്കയുടെയും സാംപിളുകളുകൾ  പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചത്. നേരത്തെ വവ്വാലുകള്‍, വളർത്തുമൃഗങ്ങൾ എന്നിവയിൽ നിപ വൈറസ് സാന്നിദ്ധ്യമില്ലെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു.

ALSO READ: Nipah Veena George Press Meet|സ്വകാര്യ ആശുപത്രിയിലടക്കം രണ്ട് ആരോഗ്യ പ്രവർത്തകർക്ക് നിപ്പ ലക്ഷണം, എൻ.ഐ.വി ലാബ് കോഴിക്കോട് തന്നെ ആരംഭിക്കും

അതേസമയം ചാത്തമംഗലത്ത് നിന്നും ശേഖരിച്ച കാട്ടുപന്നിയുടെ സാംപിൾ പരിശോധനാ ഫലമാണ് ഭോപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇനി പ്രതീക്ഷിക്കുന്നത്. ഇതും ഫലം നെഗറ്റീവാണെങ്കിൽ വീണ്ടും പ്രശ്നം ഗുരുതരമാകും. സംസ്ഥാനത്ത് ഇത് മൂന്നാം തവണയാണ് നിപ്പ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇപ്പോഴൊന്നും ഇതിൻറെ ഉറവിടം കണ്ടെത്താനായിട്ടില്ല.

ALSO READ: Nipah virus: പെട്ടെന്നുള്ള ഇടപെടല്‍ ആവശ്യമെന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ

തുടക്കത്തിൽ കുട്ടിക്ക് നിപ ബാധിച്ചത് റംബൂട്ടാനിൽ നിന്ന് തന്നെയാകാമെന്ന നി​ഗമനത്തിലായിരുന്നു ആരോ​ഗ്യവകുപ്പ്. കുട്ടി റംബൂട്ടാൻ കഴിച്ചിരുന്നു. എന്നാൽ കുട്ടിയുമായി ബന്ധപ്പെട്ട ബാക്കിയുള്ളവരുടെ ഫലം നെ​ഗറ്റീവായിരുന്നു (Negative). ഈയൊരു സാഹചര്യത്തിലാണ് കുട്ടി കഴിച്ച റംബൂട്ടാനിൽ നിന്ന് തന്നെയാകാം നിപ വൈറസ് ബാധിച്ചതെന്ന നി​ഗമനത്തിലേക്ക് ആരോ​ഗ്യവകുപ്പ് എത്തിച്ചേരുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News