ഗവര്‍ണറുടെ അനുമതി, പ്രത്യേക നിയമസഭാ സമ്മേളനം 31ന്, ബദല്‍ നിയമം ജനുവരിയില്‍

ഒടുവില്‍ ഗവര്‍ണര്‍ പച്ചക്കൊടി കാട്ടി,  പ്രത്യേക നിയമസഭാ സമ്മേളനം 31ന്.

Written by - Zee Malayalam News Desk | Last Updated : Dec 28, 2020, 06:49 PM IST
  • പ്രത്യേക നിയമസഭാ സമ്മേളനം 31ന്.
  • കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ (Agriculture Act) പ്രമേയം പാസാക്കാനായാണ് പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത്
ഗവര്‍ണറുടെ  അനുമതി, പ്രത്യേക നിയമസഭാ സമ്മേളനം 31ന്, ബദല്‍ നിയമം ജനുവരിയില്‍

തിരുവനന്തപുരം: ഒടുവില്‍ ഗവര്‍ണര്‍ പച്ചക്കൊടി കാട്ടി,  പ്രത്യേക നിയമസഭാ സമ്മേളനം 31ന്.

കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ  (Agriculture Act) പ്രമേയം പാസാക്കാനായാണ് പ്രത്യേക നിയമസഭാ സമ്മേളനം  ചേരുന്നത്. സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  (Arif Mohammad Khan) ഔദ്യോഗിക അനുമതി.

ഗവര്‍ണറും സര്‍ക്കാരും സമവായത്തിലെത്തിയതിനെ തുടര്‍ന്നാണ് അനുമതി.  മന്ത്രിമാരും സ്പീക്കറും രാജ്ഭവനിലെത്തിഗവര്‍ണറെ കാണുകയും   കാര്‍ഷിക നിയമഭേദഗതി ചര്‍ച്ച ചെയ്യേണ്ട അടിയന്തിര സാഹചര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കുകയും  ചെയ്തിരുന്നു. ശേഷമാണ്  പ്രത്യേക സഭാ സമ്മേളനത്തിന് (Special Assembly Session) ഗവര്‍ണര്‍ അനുമതി നല്‍കിയത്.

Also read: ചരിത്രം സൃഷ്ടിക്കാന്‍ പിണറായി സര്‍ക്കാര്‍, ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള പര്യടനം

കേന്ദ്ര നിയമത്തിന് ബദലായി കേരളം കൊണ്ടുവരുന്ന നിയമത്തിന്‍റെ  കരട് തയ്യാറാക്കാന്‍ കൃഷി-നിയമവകുപ്പിലെ ഉദ്യോഗസ്ഥര്‍ യോഗം  ചേരും. ബദല്‍ നിയമം ജനുവരിയില്‍ ചേരുന്ന സഭയില്‍ കൊണ്ട് വരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

23ന് ചേരാന്‍ നിശ്ചയിച്ച നിയമസഭാ സമ്മേളനം ഗവര്‍ണറുടെ എതിര്‍പ്പിനെ തുടര്‍ന് മാറ്റിവയ്ക്കുകയായിരുന്നു.

Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ  ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

 

 

Trending News