തിരുവനന്തപുരം:സ്പ്രിംഗ്ലര്‍ ഇടപാടില്‍ പരിശോധന നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ രണ്ടംഗ സമിതിക്ക് രൂപം നല്‍കി.
ആരോഗ്യവകുപ്പ് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍,തമിഴ്നാട് കേഡര്‍ ഐഎഎസ് ഉധ്യോഗസ്ഥനും മുന്‍
വ്യോമയാന വകുപ്പ് സെക്രട്ടറിയുമായ മാധവന്‍ നമ്പ്യാരുമാണ് സമിതിയിലെ അംഗങ്ങള്‍.
സ്പ്രിംഗ്ലര്‍ ഇടപാടിലെ നടപടി ക്രമങ്ങളില്‍ വീഴ്ച്ചയുണ്ടായോ,വീഴ്ച്ചയുണ്ടായെങ്കില്‍ അത് മനപ്പൂര്‍വമാണോ എന്നീ കാര്യങ്ങളാണ്
സമിതി പരിശോധിക്കുക.രാഷ്ട്രീയമായി സംസ്ഥാന സര്‍ക്കാരിനെ ഈ വിവാദ ഇടപാടിന്‍റെ പേരില്‍ പ്രതിപക്ഷം കടന്നാക്രമിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണത്തിന് സമിതിക്ക് രൂപം നല്‍കിയത്.
സ്പ്രിംഗ്ലര്‍ ഇടപാട് നിയമ വകുപ്പിനെ അറിയിച്ചിരുന്നോ,ഐടി സെക്രട്ടറി ഏകപക്ഷീയമായാണോ കാര്യങ്ങള്‍ തീരുമാനിച്ചത്,
തുടങ്ങിയ കാര്യങ്ങളൊക്കെ സമിതി പരിശോദിക്കും.പതിനഞ്ച് ദിവസത്തിനകം സമിതി റിപ്പോര്‍ട്ട് നല്‍കണം എന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്നതും സ്പ്രിംഗ്ലര്‍ ഇടപാട് ഹൈക്കോടതിയില്‍
ചോദ്യം ചെയ്യപെടുന്നതും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
Also Read:സ്പ്രിംഗ്ലര്‍ ഇടപാടില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം!
ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് സമിതിക്ക് രൂപം നല്‍കി മുഖം രക്ഷിക്കുന്നതിന് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
സ്പ്രിംഗ്ലര്‍ ഇടപാട് ഉയര്‍ത്തി പ്രതിപക്ഷം മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.
ഇടപാടില്‍ അഴിമതി നടന്നുവെന്നും ഡാറ്റ ചോര്‍ത്തലിന് മുഖ്യമന്ത്രി കൂട്ട് നില്‍ക്കുകയാണെന്നും പ്രതിപക്ഷനേതാവ്
രമേശ് ചെന്നിത്തല ആരോപിച്ചു,