ആലപ്പുഴ: കായംകുളം നഗരസഭ ആരോഗ്യവിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളിലും കാന്‍റീനുകളിലും നടത്തിയ പരിശോധനയില്‍ വളരെ വൃത്തിഹീനമായ സാഹചര്യത്തില്‍ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ആഹാരസാധനങ്ങള്‍, വിവിധതരം പലഹാരങ്ങള്‍ എന്നിവ വില്പനയ്ക്കായി സൂക്ഷിച്ചിരിക്കുന്നതും ഉപയോഗയോഗ്യമല്ലാത്ത എണ്ണകള്‍, എന്നിവയും നിരോധിത പ്ലാസ്റ്റിക്കുകള്‍ എന്നിവ പിടിച്ചെടുത്തു.
നഗരത്തിലെ പി.ഡബ്ല്യൂ.ഡി കാന്‍റീന്‍, സഹാരി റസ്റ്റോറന്‍റ്, കാട്ടൂസ് കിച്ചണ്‍ എന്നീ ഹോട്ടലുകളില്‍ നിന്നാണ് ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തത്. ടി ഹോട്ടലുകള്‍ വ്യാപാര ലൈസന്‍സില്ലാതെയും ഹെല്‍ത്ത് കാര്‍ഡില്ലാതെയുമാണ് പ്രവര്‍ത്തിച്ചിരുന്നത്. കെ.എസ്.ആര്‍.റ്റി.സി കാന്‍റീന്‍ പരിസരം വൃത്തിഹീനമായ സാഹചര്യത്തിലും അലക്ഷ്യമായി മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതായും പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യം കത്തിക്കുന്നതായും കണ്ടെത്തി.
ഹെല്‍ത്ത് കാര്‍ഡും വ്യാപാര ലൈസന്‍സും ഇല്ലാതെ പ്രവര്‍ത്തിക്കുകയും പഴകിയ ആഹാര സാധനങ്ങള്‍ വില്പനയ്ക്കായി കരുതിയ ഹോട്ടലുകള്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതിനും നിയമലംഘനം തുടരുന്നപക്ഷം സ്ഥാപനം അടച്ചുപൂട്ടുന്നതിനും തീരുമാനിച്ചു. പരിശോധനയ്ക്ക് ക്ലീന്‍സിറ്റി മാനേജര്‍ കെ.ശ്രീകുമാര്‍ നേതൃത്വം നല്‍കുകയും പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ശ്രീമതി നിസാമോള്‍, ശ്രീമതി ദീപ എന്നിവര്‍ പങ്കെടുക്കുകയും ചെയ്തു.
ALSO READ: തൃശൂർ വാഹനാപകടത്തിൽ മരണം രണ്ടായി; പരിക്കേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞും മരിച്ചു
അതേസമയം പാറശ്ശാല ഗവ വി എച്ച് എസ് എസ്സിൽ ഹെൽത്തി കിഡ്സ് പദ്ധതിയുടെ സംസ്ഥാന തല ഉത്ഘടനവും, പ്രവർത്തന പുസ്തകങ്ങളുടെ പ്രകാശനവും, പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനവും പൊതുവിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ചടങ്ങിൽ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ അധ്യക്ഷത നിർവ്വഹിച്ചു.
കഴിഞ്ഞ രണ്ട് വർഷത്തോളമായി തിരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ പരീക്ഷണടിസ്ഥാനത്തിൽ ഹെൽത്തി കിഡ്‌സ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി പഠിപ്പിച്ചിരുന്നുവെന്ന് മന്ത്രി അബ്ദുറഹ്മാൻ. ഈ സ്കൂളുകളിൽ ഈ പദ്ധതി വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കാൻ വിദ്യാഭാസ വകുപ്പ് തീരുമാനിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...