Road Accident: തൃശൂർ വാഹനാപകടത്തിൽ മരണം രണ്ടായി; പരിക്കേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞും മരിച്ചു

ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നര വയസുകാരൻ അദ്രിനാഥാണ് മരിച്ചത്. തൃശൂര്‍ വാടനപ്പിള്ളി സംസ്ഥാന പാതയില്‍ എറവ് കപ്പല്‍ പള്ളിയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെയാണ് അപടമുണ്ടായത്. കുഞ്ഞിന്റെ പിതാവും ഓട്ടോ ഡ്രൈവറുമായിരുന്ന ജിത്തു അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jun 15, 2023, 06:17 PM IST
  • തൃശൂര്‍ വാടനപ്പിള്ളി സംസ്ഥാന പാതയില്‍ എറവ് കപ്പല്‍ പള്ളിയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെയാണ് അപടമുണ്ടായത്.
  • കുഞ്ഞിന്റെ പിതാവും ഓട്ടോ ഡ്രൈവറുമായിരുന്ന ജിത്തു അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.
  • ഓട്ടോയിലുണ്ടായിരുന്ന ജിത്തുവിന്റെ ഭാര്യ നീതു, നീതുവിന്റെ പിതാവ് കണ്ണന്‍ എന്നിവര്‍ ചികിത്സയിലാണ്.
Road Accident: തൃശൂർ വാഹനാപകടത്തിൽ മരണം രണ്ടായി; പരിക്കേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞും മരിച്ചു

തൃശൂർ: ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നര വയസുകാരൻ അദ്രിനാഥാണ് മരിച്ചത്. തൃശൂര്‍ വാടനപ്പിള്ളി സംസ്ഥാന പാതയില്‍ എറവ് കപ്പല്‍ പള്ളിയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെയാണ് അപടമുണ്ടായത്. കുഞ്ഞിന്റെ പിതാവും ഓട്ടോ ഡ്രൈവറുമായിരുന്ന ജിത്തു അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. 

ഓട്ടോയിലുണ്ടായിരുന്ന ജിത്തുവിന്റെ ഭാര്യ നീതു, നീതുവിന്റെ പിതാവ് കണ്ണന്‍ എന്നിവര്‍ ചികിത്സയിലാണ്. ഓട്ടോയിൽ നിന്നും തെറിച്ചു വീണ ജിത്തുവിന്റെ തലയോട്ടി പിളർന്ന അവസ്ഥയിലായിരുന്നുവെന്നാണ് ദൃക്സാക്ഷി പറഞ്ഞത്. അതേസമയം ആംബുലൻസ് ഡ്രൈവർക്കും, ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിക്കും കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Also Read: Road Accident: തൃശൂരിൽ ഓട്ടോ ടാക്‌സിയും ആംബുലൻസും കൂട്ടിയിടിച്ച് ഒരു മരണം; 3 പേർക്ക് പരിക്ക്

 

പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. മൂന്നര വയസുകാരനായ അദ്രിനാഥിനെയും കൊണ്ട് ആശുപത്രിയില്‍ പോയശേഷം വീട്ടിലേക്ക് മടങ്ങിയ കുടുംബം സഞ്ചരിച്ച ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. രോഗിയുമായി തൃശ്ശൂര്‍ ഭാഗത്തേക്കുപോകുകയായിരുന്ന ആംബുലന്‍സ് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നിരുന്നു. ഏറെ ബുദ്ധിമുട്ടിയാണ് നാട്ടുകാര്‍ യാത്രക്കാരെ പുറത്തെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News