Malai Kallan Cave: നല്ലവനായ കള്ളൻ; മൂന്നാര്‍ ഗ്യാപ് റോഡിലെ മലൈക്കള്ളന്‍ ഗുഹ

നൂറ്റാണ്ടിലേറെ പഴക്കമുള്ള കഥയാണ്. മൂന്നാര്‍ ഗ്യാപ് റോഡ് വഴി കടന്നുപോകുന്ന കച്ചവടസംഘങ്ങളേയും കേരളത്തിലെയും തമിഴ്‌നാട്ടിലെയും ധനികരേയും കൊള്ളയടിച്ചിരുന്ന ഒരു കള്ളന്‍ ഇവിടെ ഉണ്ടായിരുന്നു

Written by - Zee Malayalam News Desk | Last Updated : Feb 7, 2024, 07:27 AM IST
  • ഗ്യാപ് റോഡിന് സമീപത്തെ ഗുഹയിലായിരുന്നു ഇയാളുടെ താമസം
  • ഗുഹാമുഖത്തെ ഇടുങ്ങിയ പാതയിലൂടെ ഒരാള്‍ക്ക് സുഗമമായി സഞ്ചരിക്കാം
  • ഗ്യാപ് റോഡില്‍ നിന്ന് ആരംഭിക്കുന്ന ഗുഹ തമിഴ്‌നാട്ടില്‍ എത്തുന്നുവെന്നാണ് കഥ
Malai Kallan Cave: നല്ലവനായ കള്ളൻ; മൂന്നാര്‍ ഗ്യാപ് റോഡിലെ മലൈക്കള്ളന്‍ ഗുഹ

നല്ലവനായ കള്ളന്റെ കഥ പറയുന്ന ഒരു ഗുഹയുണ്ട് ഇടുക്കിയില്‍. മൂന്നാര്‍ ഗ്യാപ് റോഡിലെ മലൈക്കള്ളന്‍ ഗുഹ അഥവാ തങ്കയ്യന്‍ ഗുഹ. ഗ്യാപ് റോഡിന്റെ കാഴ്ചകള്‍ കൂടുതല്‍ മനോഹരമായതോടെ, കള്ളന്‍ തങ്കയ്യന്‍ ഗുഹയും സഞ്ചാരികള്‍ക്ക് കൗതുകമായി മാറുകയാണ്

നൂറ്റാണ്ടിലേറെ പഴക്കമുള്ള കഥയാണ്. മൂന്നാര്‍ ഗ്യാപ് റോഡ് വഴി കടന്നുപോകുന്ന കച്ചവടസംഘങ്ങളേയും കേരളത്തിലെയും തമിഴ്‌നാട്ടിലെയും ധനികരേയും കൊള്ളയടിച്ചിരുന്ന ഒരു കള്ളന്‍ ഇവിടെ ഉണ്ടായിരുന്നു. മലൈക്കള്ളന്‍ അഥവാ തങ്കയ്യൻ.  ഗ്യാപ് റോഡിന് സമീപത്തെ ഗുഹയിലായിരുന്നു ഇയാളുടെ താമസം. ഗുഹാമുഖത്തെ ഇടുങ്ങിയ പാതയിലൂടെ ഒരാള്‍ക്ക് സുഗമമായി സഞ്ചരിക്കാം.

ഗ്യാപ് റോഡില്‍ നിന്ന് ആരംഭിക്കുന്ന ഗുഹ തമിഴ്‌നാട്ടില്‍ എത്തുന്നുവെന്നാണ് കഥകള്‍. സമ്പന്നര്‍ക്ക് പേടി സ്വപ്‌നമായിരുന്നെങ്കിലും നാട്ടുകാര്‍ക്ക് നല്ലവനായിരുന്നു മലൈക്കള്ളന്‍. ധനികരില്‍ നിന്ന് കൊളളയടിച്ചു കിട്ടുന്ന സമ്പത്ത് പാവങ്ങൾക്ക് ഇയാൾ വീതിച്ചുനല്‍കിയിരുന്നുവത്രേ. ഗ്യാപ് റോഡിന്റെ വീതി കൂട്ടിയതോടെ മലൈക്കളളന്‍റെ ഗുഹയിലേക്ക് കൂടുതല്‍ സൗകര്യപ്രദമായി കടക്കാനാവും. ഗുഹയിലേയ്ക്ക് കയറാന്‍ പടികളുമുണ്ട്.

മഴക്കാലത്ത് ഗുഹയിലെ ഇരുട്ട് കൂടുതല്‍ ഭയാനകമാകും. ഉറവവെള്ളം തുള്ളിയായി വീഴുന്ന ശബ്ദവും ചീവിടുകളുടെ ഒച്ചയും വവ്വാലുകളുടെ ചിറകടിയുമെല്ലാം ഉണ്ടാവും. മൂന്നാര്‍- ബോഡിമെട്ട് പാതയില്‍ യാത്ര ചെയ്യുന്ന സഞ്ചാരികള്‍ ഗ്യാപ് റോഡിൽ വിശ്രമിക്കാറുണ്ട്. അങ്ങനെ വരുന്ന പലരും, പറഞ്ഞുകേട്ട കഥകളിലെ മലൈക്കളളൻ തങ്കയ്യന്‍റെ ഗുഹ തേടിയുമെത്തുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News