Palakkad : പാലക്കാട് കാവശ്ശേരിയിലെ ശ്രീദേവിക്ക് വീടിനായിട്ടുള്ള സഹായ വാഗ്ദാനവുമായി നടനും രാജ്യസഭ എംപിയുമായ സുരേഷ് ഗോപി (Suresh Gopi). സംസ്ഥാന സർക്കാരോ അല്ലെങ്കിൽ പഞ്ചായത്തോ ശ്രീദേവിക്ക് വീട് വെക്കാനുള്ള സ്ഥലം സജ്ജമാക്കുന്ന സ്ഥിതിക്ക് സാമ്പത്തിക സഹായം എത്തിക്കാൻ സുരേഷ് ഗോപി തയ്യറാണെന്ന് പാലക്കാട് ജില്ല പ്രസിഡന്റ് കൃഷ്ണദാസ് അറിയിച്ചു.
ഏകദേശം 5 മുതൽ 6 ലക്ഷം രുപയാണ് സജ്ജമാക്കുമെന്നാണ് കൃഷ്ണദാസ് അറിയിച്ചത്. കോട്ടയം ഏറ്റുമാനൂർ സ്വദേശികളായ ചിലരാണ് ശ്രീദേവിക്കായി സാമ്പത്തിക സഹായത്തിനായി സുരേഷ് ഗോപിയെ സമീപിച്ചിരിക്കുന്നത്.
ALSO READ : Suresh Gopi| ബി.ജെ.പി സംസ്ഥാന അധ്യക്ഷനാവാൻ താത്പര്യമില്ല, തത്കാലം പാർട്ടി പ്രവർത്തകനായി തുടരും-സുരേഷ് ഗോപി
കഴിഞ്ഞ ദിവസം സുരേഷ് ഗോപി ശ്രീദേവിയെ കാണാൻ നേരിട്ട് കാവിശ്ശേരിയെ വാടകയ്ക്ക് വീട്ടിലെത്തിയിരുന്നു. ശ്രീദേവി കുഞ്ഞായിരുന്ന സമയത്ത് ഭിക്ഷാടന മാഫിയയുടെ കയ്യിൽ നിന്നും പെണ്‍കുട്ടിയെ സുരേഷ് ഗോപി രക്ഷിച്ചത്.
ALSO READ : Suresh Gopi: SIയെക്കൊണ്ട് സല്യൂട്ടടിപ്പിച്ചു...!! സുരേഷ് ഗോപി എംപിയ്ക്കെതിരെ പരാതി
ഇരുപത്തിമൂന്നു കൊല്ലം മുമ്പ് ജനസേവ ശിശുഭവനില്‍ വച്ചാണ് അനാഥയായ ശ്രീദേവിയെ സുരേഷ് ഗോപി കാണുന്നത്. തെരുവില്‍ അമ്മ ഉപേക്ഷിച്ചുപോയ പെണ്‍കുട്ടി. വിവാഹപ്രായമെത്തിയപ്പോള്‍ അവള്‍ക്ക് പാലക്കാടുനിന്ന് സതീശന്‍റെ ആലോചനയെത്തി. വിവാഹശേഷം സതീശന്‍റെ വീട്ടുകാരില്‍ നിന്ന് നല്ല അനുഭവമല്ല ഇരുവര്‍ക്കുമുണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.