പുഴയിൽ കുളിക്കാൻ ഇറങ്ങിയ കുട്ടി മുങ്ങി മരിച്ചു

The boy drowned when he went to bathe in the river: വളയം മാമുണ്ടേരി സ്വദേശി തുണ്ടിയില്‍ മഹ്‌മൂദിന്റെ മകന്‍ സഹല്‍ ആണ് മരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jul 1, 2023, 10:37 PM IST
  • വളയം മാമുണ്ടേരി സ്വദേശി തുണ്ടിയില്‍ മഹ്‌മൂദിന്റെ മകന്‍ സഹല്‍ (11) ആണ് പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചത് മരിച്ചത്.
  • കൂട്ടുകാരൻ അജ്മലിനെ നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് രക്ഷപ്പെടുത്താൻ സാധിച്ചു.
പുഴയിൽ കുളിക്കാൻ ഇറങ്ങിയ കുട്ടി മുങ്ങി മരിച്ചു

കോഴിക്കോട്: നാദാപുരത്ത് മയ്യഴി പുഴയുടെ ഭാഗമായ വിഷ്ണുമംഗലം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട രണ്ടു കുട്ടികളിൽ ഒരാൾ മരിച്ചു.  മറ്റൊരാളെ നാട്ടുകാർ രക്ഷപ്പെടുത്തി. വളയം മാമുണ്ടേരി സ്വദേശി തുണ്ടിയില്‍ മഹ്‌മൂദിന്റെ മകന്‍ സഹല്‍ (11) ആണ് പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചത്  മരിച്ചത്. കൂട്ടുകാരൻ അജ്മലിനെ നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് രക്ഷപ്പെടുത്താൻ സാധിച്ചു.

ശനിയാഴ്ച ഉച്ചകഴിഞ്ഞു പുഴയിൽ കുളിക്കാനെത്തിയതായിരുന്നു കുട്ടികൾ.  കൂടെയുണ്ടായിരുന്ന മറ്റു കുട്ടികളുടെ നിലവിളി കേട്ട് ഓടി എത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. തിരച്ചിലിനിടെ രണ്ടുപേരെയും നാട്ടുകാർ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും സഹലിനെ രക്ഷപ്പെടുത്താൻ സാധിച്ചില്ല. പ്രാഥമിക ചികിത്സയ്ക്ക് ശേഷം രക്ഷപ്പെട്ട അജ്മലിനെ  വടകര സഹകരണ ആശുപത്രിയിലേക്കു മാറ്റി.

ALSO READ: "തിരുവനന്തപുരം കേരളത്തിന്റെ തലസ്ഥാനമായതിനു പിന്നിൽ നിരവധി ഘടകങ്ങളുണ്ട്" ഹൈബി ഈഡന് മറുപടിയുമായി ശബരിനാഥൻ

അതേസമയം പ്ലാസ്റ്റിക്ക് കുപ്പികളെ പഠനോ കരണങ്ങളാക്കി വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ  കുട്ടികൾ. വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ എണ്ണൂറാംവയൽ സി എം എസ് സ്കൂളിലെ കുട്ടികൾക്ക് ഉപയോഗ ശൂന്യമായ പാഴ് വസ്തുക്കളല്ല. ക്ലാസ്സിലെ പഠന പ്രവർത്തനങ്ങൾ ആകർഷകവും രസകരവുമാക്കുന്ന പഠനോപകരണങ്ങളാണ്  നിർമ്മിക്കുന്നത്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് കുപ്പികൾ ഉപയോഗിച്ച് കുട്ടികൾ നിർമ്മിക്കുന്നത് വിവിധ ക്ലാസ്സുകളിലെ പാഠഭാഗങ്ങളിലുള്ള കഥാപാത്രങ്ങളുടെ പാവകളെയാണ്.

പ്ലാസ്റ്റിക്ക് കുപ്പികളും കാർഡ് ബോർഡും, പത്രക്കടലാസ്സും, പഴയ തുണിയും മറ്റു പാഴ് വസ്തുക്കളുമാണ് പാവ നിർമ്മാണത്തിന് കുട്ടികൾ ഉപയോഗിക്കുന്നത്.ഈ പാവകളെ ഉപയോഗിച്ച് പാഠഭാഗങ്ങളെ പാവനാടക രൂപത്തിൽ അവതരിപ്പിക്കുന്നതിലൂടെ കുട്ടികൾക്ക് പഠനം രസകരവും കൗതുകവും നിറഞ്ഞതായി ഇവിടെ മാറുന്നു.  അഞ്ചാം ക്ലാസ്സിലെ ദി മിറർ എന്ന പാഠ ഭാഗത്തിലെ മുക്കുവനെയും ഭാര്യയെയും, നാലാം ക്ലാസ്സിലെ പാഠ ഭാഗത്തുള്ള ഇടശേരിയുടെ പൂതപ്പാട്ടും പാവ നാടകമായി അവതരിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം.ക്ലാസ്സിൽ പഠനത്തിൽ സാധാരണ താല്പര്യം കാണിക്കാത്ത കുട്ടികൾ പോലും പാവകൾ നിർമ്മിച്ചും പാഠഭാഗത്തെ പാവനാടകമാക്കുന്നതിലും മുൻപന്തിയിൽ നിൽക്കുന്നുണ്ട്.

 
 ഇത്തവണത്തെ ബഷീർ ദിനത്തിൽ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ അനശ്വര കഥാ പാത്രങ്ങളെ പാവകളാക്കുന്നതിന്റെ പണിപ്പുരയിലാണിപ്പോൾ എണ്ണൂറാംവയലിലെ കുട്ടികൾ. പാത്തുമ്മയും, സൈനബയും,, മണ്ടൻ മുത്തപ്പയും, പൊൻ കുരിശ് തോമയും, ആനവാരി രാമൻ നായരും ഒറ്റക്കണ്ണൻ പോക്കറുമെല്ലാം കുട്ടികളുടെ കര വിരുതിൽ പ്ലാസ്റ്റിക്ക് കുപ്പികളിൽ നിന്നും ബഷീർ കൃതികളിലെ അനശ്വര  കഥാപാത്രങ്ങളായി പുനർജ്ജനിക്കുന്നു. പ്രകൃതിക്ക് ഭാരമാകുന്ന പ്ലാസ്റ്റിക്ക് മാലിന്യത്തെ പുനരുപയോഗിച്ചും സുരക്ഷിതമായി മാറ്റിയും ബദലുകളിലൂടെ ഒഴിവാക്കിയും ഏറെ മാതൃകകൾ സൃഷ്ടിച്ചിട്ടുള്ള വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് സ്കൂളിന്റെ നവീനാശയമാണ് പ്ലാസ്റ്റിക്ക് കുപ്പികൾ ഉപയോഗിച്ചുള്ള പാവ നിർമാണം.

അധ്യാപകൻ എം. ജെ ബിബിനാണ് പാവ നിർമ്മാണത്തിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നത്.വിദ്യാലയത്തിലെ നാല് അഞ്ച് ക്ലാസ്സുകളിലെ കുട്ടികൾക്ക് വേണ്ടി പാവ നിർമ്മാണത്തിൽ ശില്പശാലയും സംഘടിപ്പിച്ചിരുന്നു.പ്ലാസ്റ്റിക്ക് മാലിനീകരണത്തെ പരാജയപ്പെടുത്തുന്നതിനു ആഗോള തലത്തിൽ നടക്കുന്ന പ്രവർത്തനങ്ങക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിക്കുന്നതിനൊപ്പം പഠന പ്രവർത്തനങ്ങളിലും ഇവയുടെ സാധ്യത ഉപയോഗപ്പെടുത്തുന്നതിനുമാണ് ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നത്.
പാവ നിർമ്മാണതിന് നേതൃത്വം നൽകുന്ന വിദ്യാർത്ഥി പ്രതി നിധികളായ അനസ് പി ജെയ്‌മോൻ, ഇവാ ആലീസ് സിബി, ഹന്ന തോമസ്, അപർണരാജേഷ്, അൻവർ എസ് ഖാൻ എന്നിവരാണ്.

Trending News