ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ബൈപാസില്‍ ബൈക്കുകള്‍ കുട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരണമടഞ്ഞു.
പുതുപ്പള്ളി സ്വദേശി ശരത് പി സുരേഷ് (19), ചങ്ങനാശ്ശേരി സ്വദേശികളായ മുരുകന്‍ ആചാരി (67), സേതുനാഥ് (41) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം (Road Accident).
Also Read: Barabanki Road Accident: ബാരാബങ്കിയിൽ ട്രക്ക് ബസിലിടിച്ച് 18 മരണം
മത്സരയോട്ടത്തിനിടെ ബൈക്ക് മറ്റൊരു ബൈക്കില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. സംഭവ സ്ഥലത്തുവച്ചുതന്നെ രണ്ടുപേര്‍ മരണമടഞ്ഞു. ശരത് ഓടിച്ച ബൈക്ക് അമിതവേഗതയിലെത്തി ബൈപ്പാസില്‍ റോഡ് ക്രോസ് ചെയ്യുകയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു.
പാലത്ര ഭാഗത്തേയ്ക്ക് ബൈക്കില്‍ വരികയായിരുന്നു സേതുനാഥും മുരുകനും. ഇവർ സ്വർണ്ണപ്പണിക്കാരാണ്. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍നിന്നും തെറിച്ചു വീണ മൂവരും തലയിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു.
Also Read: കണ്ണൂരിൽ ടാങ്കർ ലോറി അപകടം; ഒരു മാസത്തിനിടെ മൂന്നാമത്തെ അപകടം
നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമിതവേഗതയില്‍ വാഹനം ഓടിച്ചതിന് ശരത്തിനെതിരേ നേരത്തെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...