കൊച്ചി: തൃക്കാക്കര നഗരസഭയിൽ (Thrikkakkara Municipality) പണക്കിഴി വിവാദത്തിൽ പ്രതിപക്ഷ (Opposition) കൗണ്‍സിലര്‍മാരിൽ നിന്ന് പോലീസ് സംരക്ഷണം (Police Protection) തേടി തൃക്കാക്കര നഗരസഭ അധ്യക്ഷ (Chairperson) അജിത തങ്കപ്പൻ ഹൈക്കോടതിയിൽ (High Court). നാളെ നഗരസഭാ കൗൺസിൽ (Council) യോഗം ചേരാനിരിക്കെയാണ് ചെയർപേഴ്സൺ ഹൈക്കോടതിയെ സമീപിച്ചത്.
പ്രതിപക്ഷ കൗണ്‍സിലര്‍മാരിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. തൃക്കാക്കരയിലെ പണക്കിഴി വിവാദത്തിന് പിന്നാലെ തൃശ്ശൂർ നഗരസഭയിൽ കൂട്ടത്തല്ല് നടന്നിരുന്നു. മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട ആരോപണമാണ് പ്രത്യേക കൗൺസിൽ യോഗത്തിനിടയിൽ അടിയിലേക്ക് നീങ്ങിയത്. ചെയർമാനെ കയ്യേറ്റം ചെയ്യുന്നതടക്കമുള്ള സംഭവങ്ങളിലേക്ക് ഇത് നീങ്ങിയിരുന്നു.
Also Read: Thrikkakara Municipality: തൃക്കാക്കര നഗരസഭയിലെ പ്രതിഷേധം; പോലീസിന് നോട്ടീസ് അയച്ച് ഹൈക്കോടതി
തുടർന്ന് ദിവസങ്ങളോളം എൽഡിഎഫ് – യുഡിഎഫ് അംഗങ്ങൾ തമ്മിൽ സംഘർഷവും വാക്കേറ്റവും തുടർന്നു. നഗരസഭയുടെ പ്രവർത്തനം തടസപ്പെടരുതെന്നും ഇതിനാവശ്യമായ പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.
ഓണക്കോടിക്കൊപ്പം കൗൺസിലർമാർക്ക് പണം നൽകി എന്ന ആരോപണത്തിൽ തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ രാജിവെക്കണമെന്ന ആവശ്യവുമായി എൽഡിഎഫ് (LDF) സമരം ശക്തമാക്കിയപ്പോൾ പ്രതിപക്ഷ സമരത്തിനെതിരെയായിരുന്നു യുഡിഎഫിന്റെ സമരം. നഗരസഭ (Municipality) സെക്രട്ടറിയുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷ കൗൺസിലർമാർ റീത്ത് വച്ച് പ്രതിഷേധിച്ചു. സെക്രട്ടറി ഒളിവിലാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
Also Read: Post Covid Issues: പ്രേമഹവും,അമിത രക്ത സമ്മർദ്ദവും കോവിഡ് വന്നവർക്ക് ഇല്ലാത്ത രോഗങ്ങളില്ല
ഓണത്തിന് കൗൺസിലർമാർക്ക് (Councillor) കവറിലിട്ട് പൈസ നൽകിയതാണ് തൃക്കാക്കരയിലെ (Thrikkakkara) വിവാദം. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ കൗൺസിലർമാർ കവർ ചെയർ പേഴ്സണെ (Chairperson) തിരികെ എൽപ്പിച്ചു. കോൺഗ്രസ്സ് (congress) ഭരിക്കുന്ന നഗരസഭ ആയതിനാൽ തന്നെ ഡി.സി.സി (DCC) സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...