കൽപ്പറ്റ: വയനാട് പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർഥന്റെ മരണത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കോഴിക്കോട് സ്വദേശി നസീഫ്, ആലപ്പുഴ സ്വദേശി അഭി എന്നിവരാണ് പിടിയിലായത്. അതിനിടെ, സിദ്ധാർഥന്റെ കുടുംബം ആരോപണമുന്നയിച്ച എസ്ഐഫ്ഐ ഭാരവാഹിയും സിദ്ധാർഥന്റെ സഹപാഠിയും ആയിരുന്ന ഇടുക്കി സ്വദേശി അക്ഷയ്'യുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
സിദ്ധാർഥനെ ക്രൂരമായി മർദിച്ചതിലും ക്രിമിനൽ ഗൂഢാലോചന നടത്തിയതിലും നസീഫിനും അഭിക്കും കൃത്യമായ പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ഇരുവരുടെയും അറസ്റ്റ്. ഇതോടെ കേസിൽ അറസ്റ്റിലായരുടെ എണ്ണം 20 ആയി. രണ്ടാം വർഷ ബി വി എസ് സി വിദ്യാർഥിയും ഇടുക്കി സ്വദേശിയുമായ അക്ഷയ്, കേസിൽ പ്രതിയാണെന്നാരോപിച്ച് കുടുംബം രംഗത്തു വന്നതിനു പിന്നാലെ പോലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സിദ്ധാർഥനെ മർദ്ദിക്കുന്നത് നേരിൽ കണ്ടുവെന്നാണ് അക്ഷയ് നൽകിയ മൊഴി. സിദ്ധാർഥ് മരിച്ചതിന് ശേഷം കോളേജ് ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയ 31 പേരിൽ അക്ഷയ് ഉൾപ്പെട്ടിരുന്നെങ്കിലും പോലീസ് കണ്ടെത്തിയ 18 പ്രതികളിൽ ഇയാൾ ഉണ്ടായിരുന്നില്ല.
ALSO READ: സിദ്ധാർഥന്റെ മരണത്തിൽ ആരോപണവിധേയനായ അക്ഷയുടെ മൊഴി രേഖപ്പെടുത്തി പോലീസ്
അതിനിടെ, സർവകലാശാലയിൽ പരസ്യവിചാരണ നടന്നുവെന്നും 18 പേർ പലയിടങ്ങളിൽ വച്ച് സിദ്ധാർത്ഥനെ ക്രൂരമായി മർദ്ദിച്ചുവെന്നും വ്യക്തമാക്കുന്ന ആന്റി റാഗിംഗ് സ്ക്വാഡിന്റെ അന്വേഷണ റിപ്പോർട്ട് യുജിസിക്ക് കൈമാറി. 97 പേരുടെ മൊഴിയെടുത്താണ് ആന്റി റാഗിംഗ് സ്ക്വാഡ് റിപ്പോർട്ട് തയ്യാറാക്കിയത്. മുഖ്യപ്രതി സിഞ്ചോയാണ് കൂടുതൽ ക്രൂരമായി മർദിച്ചതെന്നും അടിവസ്ത്രം മാത്രം ധരിപ്പിച്ചു സിദ്ധാർത്ഥന നടത്തിച്ചെന്നും യുജിസിക്ക് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. കേസിൽ മുഖ്യപ്രതികളെന്ന് പോലീസ് കണ്ടെത്തിയ സിൻജോ ജോൺസൺ, ആർ എസ് കാശിനാഥൻ, അമീൻ അക്ബർ അലി, കെ അരുൺ, അമൽ ഇഹ്സാൻ എന്നിവരെ തിങ്കളാഴ്ച പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.