ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ ശിക്ഷാവിധി ഇന്ന്

പ്രതികള്‍ക്ക് പരമാധാവധി ശിക്ഷ നൽകണമെന്നും നഷ്ടപരിഹാരം ഇവരിൽ നിന്നും ഈടാക്കി ഉദയകുമാറിന്‍റെ അമ്മ പ്രഭാവതി അമ്മക്ക് നൽകണമെന്നും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. 

Last Updated : Jul 25, 2018, 08:15 AM IST
ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ ശിക്ഷാവിധി ഇന്ന്

തിരുവനന്തപുരം: കേരളത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ ഉദയകുമാർ ഉരുട്ടിക്കൊല കേസിൽ വിധി ഇന്ന്. ഉദയകുമാറിനെ ഉരുട്ടികൊന്ന കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പൊലീസുകാർക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. അഞ്ച് പൊലീസുകാരെയാണ് തിരുവനന്തപുരം സിബിഐ കോടതി കുറ്റക്കാരായി കണ്ടെത്തിയത്.

കേസിലെ ഒന്നും രണ്ടും പ്രതികളായ ജിതകുമാർ, ശ്രീകുമാർ എന്നിവർക്കെതിരെ കൊലകുറ്റം തെളിഞ്ഞിരുന്നു രണ്ടുപേരെയും ഇന്നലെ റിമാന്‍ഡ് ചെയ്തു.

ഉദയകുമാറിനെതിരെ വ്യാജ കേസെടുക്കാനായി കൂട്ടുനിന്ന ഫോർട്ട് സ്റ്റേഷനിലെ എസ്.ഐയായിരുന്ന അജിത് കുമാർ, സിഐയായിരുന്ന ഇ.കെ.സാബു, ഫോർട്ട് അസിസ്റ്റ് കമ്മീഷണർ ഹരിദാസ് എന്നിവരും കുറ്റക്കാരെന്ന് കണ്ടെത്തിയരുന്നു. അജിത് കുമാർ ഇപ്പോള്‍ ക്രൈം ബ്രാഞ്ചിൽ ഡി.വൈ.എസ്.പിയാണ്. മറ്റ് മൂന്നു പ്രതികള്‍ക്കും ഇന്നുവരെ ജാമ്യത്തിൽ തുടരാൻ കോടതിയിൽ അനുമതി നൽകുയായിരുന്നു.

പ്രതികള്‍ക്ക് പരമാധാവധി ശിക്ഷ നൽകണമെന്നും നഷ്ടപരിഹാരം ഇവരിൽ നിന്നും ഈടാക്കി ഉദയകുമാറിന്‍റെ അമ്മ പ്രഭാവതി അമ്മക്ക് നൽകണമെന്നും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ പ്രതിയായ സോമൻ വിചാരണക്കിടെ മരിച്ചിരുന്നു.

2005 സെപംതംബർ 27നാണ് ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്നും മോഷണക്കുററം ആരോപിച്ച് ഉദയകുമാറിനെയും സുഹൃത്തായി സുരേഷിനെയും ഫോർട്ട് പൊലീസ് കസ്റ്റഡയിലെടുത്തത്. കേസില്‍ കൂറുമാറിയ പ്രധാന സാക്ഷി സുരേഷിനെതിരെ സി.ബി.ഐ നടപടി സ്വീകരിക്കും.

Trending News