എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചു

നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചു. 

Last Updated : Oct 24, 2019, 11:32 AM IST
എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചു

എറണാകുള൦: നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചു. 

യുഡിഎഫ് സ്ഥാനാര്‍ഥി ടി. ജെ. വിനോദ് 3673 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

പ്രതികൂല കാലാവസ്ഥ മൂലം പോളിംഗ് ശതമാനം ഏറ്റവും കുറഞ്ഞ മണ്ഡലമായിരുന്നു എറണാകുളം. കനത്ത മഴയും വെള്ളക്കെട്ടും കാരണം 57.89% മാത്രമായിരുന്നു എറണാകുളത്ത് പോളിംഗ്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 71.60%വും കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ 73.29% പോളിംഗ് എറണാകുളത്ത് നടന്നിരുന്നു.

അതേസമയം, തന്‍റെ വിജയം എറണാകുളത്തെ ജനാവലിക്കും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നതായി ടി.ജെ. വിനോദ് പ്രതികരിച്ചു. 

യുവാക്കളുടെ വോട്ട് പ്രതീക്ഷിച്ചിരുന്നുവെങ്കിലും വെള്ളക്കെട്ട് തനിക്കുള്ള വോട്ട് കുറയാന്‍ കാരണമായെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ മനു റോയി പ്രതികരിച്ചു.

പ്രതികൂല കാലാവസ്ഥയിലും നോട്ടയ്ക്ക് 1297 വോട്ട് ലഭിച്ചത് ചിന്തനീയം തന്നെ. കൂടാതെ 2402 വോട്ടുകള്‍ മനു റോയിയുടെ അപരന്‍ നേടുകയുണ്ടായി. 

അതേസമയം, പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സി.ജി രാജഗോപാലിനായിരുന്നു ലീഡ്. മൂന്ന് വോട്ടിനായിരുന്നു രാജഗോപാലിന്‍റെ ലീഡ്.

 

Trending News