തിരുവനന്തപുരം: വെറ്റിനറി സർവകലാശാല വിദ്യാർത്ഥിയായ സിദ്ധാർത്ഥന്റെ മരണത്തിലും എസ്എഫ്ഐയുടെ കണ്ണ് തുറന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരള സർവകലാശാല കലോത്സവത്തിനിടയിൽ നടന്ന സംഘർഷത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്‌യു പ്രവർത്തകരെ വളഞ്ഞിട്ട് ആക്രമിക്കുന്ന രീതിയാണ് എസ്എഫ്ഐ യുടെതെന്നും, ഈ രീതിയിൽ മുന്നോട്ടു പോവുകയാണെങ്കിൽ കെഎസ് യുവിന്റെ സംരക്ഷണം കോൺഗ്രസ് ഏറ്റെടുക്കും എന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപിയിലേക്ക് കോൺഗ്രസിൽ നിന്നും ആളുകൾ പോകുന്നതിനെ മുഖ്യമന്ത്രി പരിഹസിക്കുന്നുണ്ട് എന്നാൽ ഇതേ മുഖ്യമന്ത്രി പാർട്ടി സെക്രട്ടറിയായിരുന്ന കാലത്താണ് ഒരു മന്ത്രിയും എംഎൽഎയും ബിജെപിയിൽ ചേർന്നത് എന്ന കാര്യം മറക്കരുത് എന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. ആ സമയത്ത് സിപിഎം നാണംകെട്ട പാർട്ടിയാണോ എന്ന കാര്യത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പിണറായി വിജയനും ബിജെപിയും തമ്മിലുള്ള അന്തർധാര സജീവമാണ്, ലാവലിൻ കേസിലൂടെ അത് വ്യക്തമായതാണ്. പലയിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് എത്തും എന്നാണ് എൽഡിഎഫ് കൺവീനറുടെ കണ്ടെത്തൽ. ഇതിലൂടെ അദ്ദേഹം എൻഡിഎ ചെയർമാൻ ആണോ എന്ന കാര്യത്തിൽ സംശയമുണ്ട്.
ബിജെപി രണ്ടാമതെത്തുകയാണെങ്കിൽ സിപിഐഎം മൂന്നാം സ്ഥാനത്ത് എത്തും. ബിജെപിക്ക് കേരളത്തിൽ ഇല്ലാത്ത പരിഗണനയാണ് സിപിഐഎം ഒരുക്കി കൊടുക്കുന്നത്. ഇത് മുഖ്യമന്ത്രിയുടെ കുടുംബത്തിന് സംരക്ഷണം ഒരുക്കാൻ ആണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കൂട്ടിച്ചേർത്തു. തൃശ്ശൂർ ആലപ്പുഴ വടകര എന്നിവിടങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥികൾ കരുത്തുറ്റ വരാണെന്നും എവിടെയും ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പത്മജയുടെ ബിജെപി പ്രവേശനത്തിന് കുറിച്ചും വിഡി സതീശൻ തുറന്നടിച്ചു.
പത്മജ ബിജെപിയിൽ എത്താനായി ഇടനിലക്കാരൻ ആയത് ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ ആണെന്ന് പറഞ്ഞിരുന്നു അദ്ദേഹം. ലോക്നാഥ് ബഹ്റയാണ് ഇതിന് പിന്നിൽ എന്നാണ് കോൺഗ്രസിന്റെ ആരോപണം. ആ വാദത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും. തന്റെ പക്കൽ തെളിവുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു. പത്മജയുടെ ബിജെപി പ്രവേശനത്തിൽ ബഹറയ്ക്ക് പങ്കുണ്ടെന്ന കാര്യം മുഖ്യമന്ത്രിക്കും അറിയാമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു ഉണ്ടായ അപകടത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. രണ്ടുമാസത്തിനിടയിലാണ് ബ്രിഡ്ജ് തകർന്നത് എന്നും ഇതിന് ടൂറിസം മന്ത്രി വ്യക്തത വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.