തിരുവനന്തപുരം: ഷമ മുഹമ്മദിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഷമ പറഞ്ഞത് സത്യമാണെന്നും തിരഞ്ഞെടുപ്പിൽ സ്ത്രീകളെ വേണ്ട വിധത്തിൽ പരിഗണിക്കാൻ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഷമ പാവം കുട്ടിയാണെന്നും താൻ അവരോട് സംസാരിച്ചു, കേരളത്തിലെ കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ ഉറച്ച് നിൽക്കുമെന്നും ഇനി ഇത്തരം പ്രസ്താവനകൾ ഉണ്ടാകില്ലെന്ന് ഷമ വ്യക്തമാക്കിയതായും വി ഡി സതീശൻ പറഞ്ഞു.
കൂടാതെ ഷമ മുഹമ്മദ് പാർട്ടിയുടെ ആരുമല്ല എന്നല്ല കെപിസിസി അധ്യക്ഷൻ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞത് ആ അർത്ഥത്തിലല്ലെന്നും വി ഡി സതീശൻ ന്യായീകരിച്ചു. അതേസമയം പത്മജ വേണു ഗോപാലിന്റേത് വ്യജ പരാതിയാണെന്നും. അത്തരത്തിൽ ഒരു പരാതി ആർക്കും കിട്ടിയിട്ടില്ല. പിന്നെ എങ്ങിനെയാണ് ഇത്തരത്തിൽ മൂന്ന് വർഷത്തിന് ശേഷം ആരോപണമുന്നയിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
കട്ടപ്പന ഇരട്ട കൊലപാതകം: നവജാത ശിശുവിന്റെ കൊലപാതകത്തിൽ നിധീഷ് പറയുന്ന മൊഴികളിൽ വൈരുധ്യമെന്ന് സൂചന
ഇടുക്കി: കട്ടപ്പന ഇരട്ട കൊലപാതകത്തിൽ നവജാത ശിശുവിന്റെ കൊലപാതകത്തിൽ നിധീഷ് പറയുന്ന മൊഴികളിൽ വൈരുധ്യമെന്ന് സൂചന.
മൊഴി പ്രകാരമുള്ള കാലിതൊഴുത്തിൽ മണ്ണ് മാന്തി പരിശോധന നടത്തിയെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല. ഇവിടെ നിന്നും ഫോറൻസിക് വിഭാഗം മണ്ണ് ശേഖരിച്ചിരുന്നു. സാഗര ജങ്ഷനിലെ വീടിനോട് ചേർന്നുണ്ടായിരുന്ന കാലി തൊഴുത്തിൽ കുഞ്ഞിനെ കുഴിച്ചു മൂടിയെന്ന പ്രതി നിധീഷിന്റെ മൊഴിയിൽ വൈരുധ്യമുണ്ടെന്ന സംശയത്തിലാണ് പോലീസ്.
ഇന്നലെ രണ്ട് മണിക്കൂറോളം ഇവിടെ പരിശോധന നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല.തുടർന്ന് ഈ ഭാഗത്ത് നിന്ന് ഫോറൻസിക് സംഘം മണ്ണ് ശേഖരിച്ച് ഇന്നലെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.2016ലാണ് കൊല്ലപ്പെട്ട വിജയനും,നിധീഷും ചേർന്ന് വിജയന്റെ മകളുടെ നാല് ദിവസം പ്രായമായ കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്.അന്വേഷണത്തിന്റെ തുടക്കത്തിൽ കുഞ്ഞിനെ കുഴിച്ചു മൂടിയത് തൊഴുത്തിലാണെന്നാണ് പ്രതി വെളിപ്പെടുത്തിയത്.
എന്നാൽ സംഭവ സ്ഥലത്ത് എത്തിച്ചതിന് ശേഷം നിധീഷ് ഈ മൊഴി മാറ്റി പറഞ്ഞു.കുഞ്ഞിന്റെ മൃതദേഹം കൊല്ലപ്പെട്ട വിജയൻ ഒരാഴ്ച്ച കഴിഞ്ഞപ്പോൾ പുറത്തെടുത്ത് കവറിലാക്കി എവിടേയ്ക്കോ കൊണ്ട് പോയെന്ന് പറഞ്ഞ് മലക്കം മറിഞ്ഞുവെന്നാണ് വിവരം. പ്രതികളെ വിശദമായി ചോദ്യം ചെയ്യും. ഇന്ന് തന്നെ നിർണ്ണായക തെളിവുകൾ ശേഖരിയ്ക്കാനാവുമെന്ന പ്രതീക്ഷയിലാണ് പോലിസ്